ഭദ്രൻ
മലയാള ചലച്ചിത്ര സംവിധായകൻ. 1949 നവംബറിൽ കോട്ടയം ജില്ലയിലെ പാലയിൽ ജനിച്ചു. തോമസ് കുട്ടി എന്നായിരുന്നു യഥാർത്ഥ നാമം. തോമസ് മാട്ടേൽ, ത്രേസ്യാമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ. പാലാ സെന്റ് തോമസ് സ്കൂൾ, ഡോൺ സ്കൂൾ, സെന്റ് ആൽബർട്ട്സ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. കുട്ടിക്കാലത്ത് ഭദ്രൻ സംഗീതം പഠിച്ചിരുന്നു, എന്നാൽ അദ്ദേഹത്തിന് അത് തുടർന്നുപോകാൻ കഴിഞ്ഞില്ല. കൊച്ചിൻ സെന്റ് ആൽബർട്ട് കോളേജിൽ നിന്നാണ് അദ്ദേഹം ബിരുദമെടുത്തത്. 1974-ൽ ഹരിഹരൻ സംവിധാനം ചെയ്ത രാജഹംസം എന്ന ചിത്രത്തിൽ അസിസ്റ്റന്റ് സംവിധായകനായിട്ടായിരുന്നു ഭദ്രന്റെ തുടക്കം. തുടർന്ന് ഹരിഹരനോടൊപ്പം പന്ത്രണ്ട് സിനിമകളിൽ കൂടി പ്രവർത്തിച്ചു.
ഭദ്രൻ സ്വതന്ത്ര സംവിധായകാനാകുന്നത് 1982-ൽ എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രത്തിലൂടെയാണ്. പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. ഭദ്രൻ സംവിധാനം ചെയ്ത 13 സിനിമകളിൽ പത്തിലും മമ്മൂട്ടിയൊ,മോഹൻലാലോ ആയിരുന്നു നായകൻമാർ. ഭദ്രന്റെ സിനിമയായ സ്ഫടികം മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ്.
ഭദ്രന്റെ ഭാര്യ ടെസ്സി. മക്കൾ ടെറി, ജെറി, എമിലി.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ജൂതൻ | എസ് സുരേഷ് ബാബു | 2019 |
ഉടയോൻ | ഭദ്രൻ | 2005 |
വെള്ളിത്തിര | ഭദ്രൻ | 2003 |
ഒളിമ്പ്യൻ അന്തോണി ആദം | ഭദ്രൻ | 1999 |
യുവതുർക്കി | ഭദ്രൻ | 1996 |
സ്ഫടികം | ഭദ്രൻ | 1995 |
അങ്കിൾ ബൺ | പി ബാലചന്ദ്രൻ | 1991 |
അയ്യർ ദി ഗ്രേറ്റ് | മലയാറ്റൂർ രാമകൃഷ്ണൻ | 1990 |
സിദ്ധാർത്ഥ | 1988 | |
ഇടനാഴിയിൽ ഒരു കാലൊച്ച | ഭദ്രൻ | 1987 |
പൂമുഖപ്പടിയിൽ നിന്നെയും കാത്ത് | ഭദ്രൻ | 1986 |
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ | കെ ടി മുഹമ്മദ് | 1984 |
ചങ്ങാത്തം | ഭദ്രൻ | 1983 |
എന്റെ മോഹങ്ങൾ പൂവണിഞ്ഞു | ഭദ്രൻ | 1982 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ചങ്ങാത്തം | ഹോട്ടലിൽ കുടുംബമായി ഭക്ഷണം കഴിക്കുന്നയാൾ | ഭദ്രൻ | 1983 |
ദേവദൂതൻ | പത്രപ്രവർത്തകൻ | സിബി മലയിൽ | 2000 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
എന്റെ മോഹങ്ങൾ പൂവണിഞ്ഞു | ഭദ്രൻ | 1982 |
ചങ്ങാത്തം | ഭദ്രൻ | 1983 |
പൂമുഖപ്പടിയിൽ നിന്നെയും കാത്ത് | ഭദ്രൻ | 1986 |
അയ്യർ ദി ഗ്രേറ്റ് | ഭദ്രൻ | 1990 |
സ്ഫടികം | ഭദ്രൻ | 1995 |
യുവതുർക്കി | ഭദ്രൻ | 1996 |
ഒളിമ്പ്യൻ അന്തോണി ആദം | ഭദ്രൻ | 1999 |
വെള്ളിത്തിര | ഭദ്രൻ | 2003 |
ഉടയോൻ | ഭദ്രൻ | 2005 |
ജൂതൻ | ഭദ്രൻ | 2019 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഉടയോൻ | ഭദ്രൻ | 2005 |
വെള്ളിത്തിര | ഭദ്രൻ | 2003 |
ഒളിമ്പ്യൻ അന്തോണി ആദം | ഭദ്രൻ | 1999 |
യുവതുർക്കി | ഭദ്രൻ | 1996 |
സ്ഫടികം | ഭദ്രൻ | 1995 |
ഇടനാഴിയിൽ ഒരു കാലൊച്ച | ഭദ്രൻ | 1987 |
പൂമുഖപ്പടിയിൽ നിന്നെയും കാത്ത് | ഭദ്രൻ | 1986 |
ചങ്ങാത്തം | ഭദ്രൻ | 1983 |
എന്റെ മോഹങ്ങൾ പൂവണിഞ്ഞു | ഭദ്രൻ | 1982 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഉടയോൻ | ഭദ്രൻ | 2005 |
വെള്ളിത്തിര | ഭദ്രൻ | 2003 |
പൂമുഖപ്പടിയിൽ നിന്നെയും കാത്ത് | ഭദ്രൻ | 1986 |
ചങ്ങാത്തം | ഭദ്രൻ | 1983 |
എന്റെ മോഹങ്ങൾ പൂവണിഞ്ഞു | ഭദ്രൻ | 1982 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ശ്രീമാൻ ശ്രീമതി | ടി ഹരിഹരൻ | 1981 |
വളർത്തുമൃഗങ്ങൾ | ടി ഹരിഹരൻ | 1981 |
ലാവ | ടി ഹരിഹരൻ | 1980 |
അടിമക്കച്ചവടം | ടി ഹരിഹരൻ | 1978 |
സുജാത | ടി ഹരിഹരൻ | 1977 |
തോൽക്കാൻ എനിക്ക് മനസ്സില്ല | ടി ഹരിഹരൻ | 1977 |
പഞ്ചമി | ടി ഹരിഹരൻ | 1976 |
ബാബുമോൻ | ടി ഹരിഹരൻ | 1975 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അങ്കുരം | ടി ഹരിഹരൻ | 1982 |
യാഗാശ്വം | ടി ഹരിഹരൻ | 1978 |
തെമ്മാടി വേലപ്പൻ | ടി ഹരിഹരൻ | 1976 |
ലൗ മാര്യേജ് | ടി ഹരിഹരൻ | 1975 |
ഭൂമിദേവി പുഷ്പിണിയായി | ടി ഹരിഹരൻ | 1974 |
രാജഹംസം | ടി ഹരിഹരൻ | 1974 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മൈ സ്റ്റോറി | രോഷ്നി ദിനകർ | 2018 |