ശ്രീജയ

Sreejaya Nair
കലാമണ്ഡലം ശ്രീജയ നായർ
ശ്രീജയ നായർ

കോതമംഗലം സ്വദേശിയായ ശ്രീജയ, നാല് വയസ്സു മുതൽ വല്യമ്മയായ കലാമണ്ഡലം സുമതിയുടെ അടുത്തു നിന്നും നൃത്തം അഭ്യസിച്ചു തുടങ്ങി. പിന്നീട് കലാമണ്ഡലത്തിൽ ചേർന്ന് നൃത്തത്തിൽ ഡിപ്ലോമ കരസ്ഥമാക്കി. കലാമണ്ഡലത്തിലെ പഠനത്തിനിടയിലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. കമലദളം എന്ന ചിത്രത്തിനു വേണ്ടി സിബി മലയിൽ കലാമണ്ഡലത്തിലെ നർത്തകിമാരെ തിരഞ്ഞെടുത്തവരിൽ ശ്രീജയയും ഉണ്ടായിരുന്നു. അതിനു ശേഷം കലാമണ്ഡലത്തിനൽ പഠനം തുടരുന്നതിനിടയിൽ പൊന്തൻമാടയിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചു. പിന്നീട് സ്റ്റാലിൻ ശിവദാസ്, ലേലം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കന്മദം , സമ്മർ ഇൻ ബേത്ലഹേം തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപത്രങ്ങളെ അവതരിപ്പിച്ചു. നൃത്ത വേദികളിൽ സജീവമായിരുന്ന ശ്രീജയ, കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ നൃത്തം അവതരിപ്പിചിട്ടുണ്ട്.  കല്യാണത്തിനു ശേഷം സിനിമ ലോകത്തു നിന്നും പിന്മാറിയ അവർ നൃത്തലോകത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. നൃത്താധ്യാപികയായി മാറിയ അവർ ബാംഗ്ലൂരിൽ ഒരു നൃത്ത വിദ്യാലയം നടത്തിയിരുന്നു. നൃത്താധ്യാപനത്തിനൊപ്പം നൃത്തവേദികളിലും അവരുടെ സാന്നിധ്യമുണ്ട്. ഇടവേളക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചു വന്ന അവർ സീരിയലുകളിൽ അഭിനയിച്ചു. അവതാരം എന്ന ചിത്രത്തിലെ ഒരു വേഷത്തിലൂടെ സിനിമയിലേക്കും തിരിച്ചെത്തി. 

ഭർത്താവ്: മദൻ, മകൾ: മൈഥിലി
ഫേസ്ബുക്ക്