സുകൃതം
മരണം കാത്തു കിടന്ന ഒരുവന് ജീവിതം തിരിച്ചു കിട്ടുന്നു. ആ ജീവിതം മരണത്തേക്കാൾ ഭയാനകമാണെന്നു അറിയുമ്പോൾ അയാൾ ആത്മഹത്യ ചെയ്യുന്നു.
Actors & Characters
Actors | Character |
---|---|
രവിശങ്കർ | |
ഡോക്ടർ | |
രാജേന്ദ്രൻ | |
മാലിനി | |
ദുർഗ | |
മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് നാടൻ ചികിത്സ നിർദേശിക്കുന്ന വൈദ്യൻ |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ബോംബെ രവി | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 1 995 |
ജോൺസൺ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പശ്ചാത്തല സംഗീതം | 1 995 |
കഥ സംഗ്രഹം
പ്രശസ്തനായ ഒരു പത്ര പ്രവർത്തകൻ, രവിശങ്കർ ക്യാൻസർ ബാധിച്ചു ആശുപത്രിയിൽ കിടക്കുന്നിടത്തു നിന്നാണ് സിനിമ ആരംഭിക്കുന്നത്. അയാളുടെ ഭാര്യ, മാലിനി കോളേജ് അധ്യാപികയാണ്. അവർ കൂടെത്തന്നെ ആശുപത്രിയിൽ ഉണ്ട്. മാലിനിയുടെ സഹപാഠിയും രവിയുടെ മുൻ ശിഷ്യനുമായ രാജേന്ദ്രൻ അവരെ സഹായിക്കാൻ മുന്നിൽ തന്നെയുണ്ട്. പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തിൽ നഗരത്തിൽ നിന്നും ആശുപത്രിയിൽ നിന്നും മാറി നാട്ടിൽ, ചെറിയമ്മയുടെ അടുത്ത് പോയി താമസിക്കാം എന്ന് രവി തീരുമാനിക്കുന്നു.ചെറിയമ്മയും ഭർത്താവും ചേർന്ന് ഇവരെ സ്വീകരിക്കുന്നു. എന്ത് ആവശ്യത്തിനും തന്നെ വിളിക്കാം എന്ന് പറഞ്ഞു ധൈര്യം കൊടുത്തു കൊണ്ട് രാജേന്ദ്രൻ മാലിനിയെയും രവിയേയും ആ നാട്ടിൻപുറത്തെ വീട്ടിലാക്കി തിരികെ പോകുന്നു.
ലീവ് നീട്ടിക്കിട്ടാത്തതു കൊണ്ട് മാലിനിക്ക് തിരിച്ചു പോകേണ്ടി വരുന്നു. രവിയുടെ അമ്മയുടെ ബന്ധുവിന്റെ മകളും അയൽവാസിയുമായ ദുർഗ്ഗയെയും, ചെറിയമ്മയെയും രവിയുടെ കാര്യങ്ങൾ നോക്കാനേൽപ്പിച്ചു മാലിനി പോകുന്നു. ദുർഗ്ഗ അയാളെ നടക്കാൻ കൊണ്ട് പോകുന്നു, പഴയ കാര്യങ്ങളും സാഹിത്യവുമെല്ലാം സംസാരിക്കുന്നു. അങ്ങിനെ രവിക്ക് ഒരാശ്വാസമാകുന്നു.
വേദന കൂടിയപ്പോ നാട്ടിലെ ഒരു ഡോക്ടറെ കൊണ്ട് വരുന്നു. വേദനാ സംഹാരികൾ അധികം ഫലം ചെയ്തേക്കില്ല എന്ന് ഡോക്ടർ പറയുന്നു.ഇടക്ക് കാണാൻ വരുന്ന ബാബു എന്ന രവിയുടെ ശിഷ്യൻ ഊട്ടിയിലെ ഒരു ഡോക്ടറുടെ കാര്യം പറയുന്നുണ്ടെങ്കിലും മരണം ഉറപ്പിച്ചു കഴിഞ്ഞ, മനസ്സ് കൊണ്ട് മരണത്തിനു തയ്യാറെടുത്ത രവി അത് തള്ളിക്കളയുന്നു. രോഗം മൂർച്ഛിച്ചത് കൊണ്ട് രാജേന്ദ്രൻ ആ തറവാട്ടിൽ വന്നു താമസിക്കുന്നു. ദുർഗ്ഗയെ പണ്ട് രവി ശങ്കറിനെ വിവാഹം ആലോചിച്ചുവെങ്കിലും അത് നടക്കാതെ പോയത് അവളുടെ ഭാഗ്യമാണെന്ന് ദുർഗ്ഗയുടെ അമ്മ പറയുന്നു. മരണം ഉറച്ചെന്ന മട്ടിൽ ചെറിയച്ഛനും രവിയോട് സംസാരിക്കുന്നു. രവി വീടുവിൽക്കാതെ തന്നെ അത് വീതം വയ്ക്കാനുള്ള പോംവഴി പറഞ്ഞു കൊടുക്കുന്നു. അനിഷ്ടത്തോടെ ചെറിയച്ഛൻ അത് കേൾക്കുന്നു.
രവി മരിച്ചാലുണ്ടാകുന്ന ശൂന്യതയിലേക്ക് ആശങ്കയോടെ നോക്കി നിന്ന മാലിനിയെ രാജേന്ദ്രൻ എന്നും താൻ കൂടെ ഉണ്ടാകും എന്ന ഉറപ്പു നല്കുന്നു. അവർ ആലിംഗനബന്ധരായി നിൽക്കുന്നത് കണ്ട രവി സ്തബ്ധനായി പോകുന്നുവെങ്കിലും പിന്നീട് രവി, രാജേന്ദ്രനോട് തന്റെ മരണശേഷം മാലിനിയെ വിവാഹം കഴിക്കണമെന്നു ആവശ്യപ്പെടുന്നു. രാജേന്ദ്രൻ അത് സമ്മതിച്ച മട്ട് കാണിക്കുന്നില്ലെങ്കിലും, ഇതേ ആഗ്രഹം മാലിനിയോട് രവി പറയുമ്പോൾ അവൾ പൊട്ടിക്കരഞ്ഞു പോകുന്നു. പട്ടണത്തിലെ മുറി ഒഴിഞ്ഞു രാജേന്ദ്രന്റെ അവിടേക്കു മാറിക്കൊള്ളാനും രവി പറയുന്നു. ഇത്ര ആകുമ്പോളേക്കും മാലിനി മനസ്സ് കൊണ്ട് ഈ മാറ്റത്തിന് തയ്യാറെടുത്ത മട്ടാണ് എന്ന് പ്രേക്ഷകർക്ക് മനസ്സിലാകും. അപ്പോഴേക്കും രവി ഈ രോഗാവസ്ഥയിലായിട്ടു അഞ്ചാറു മാസം ആയിരിക്കുന്നു.
അതിനിടക്ക് ദുർഗ്ഗയുടെ പ്രണയത്തെ അറിയാതെ പോയത് താൻ കാണിച്ച ഒരബദ്ധമാണെന്നു രവി തിരിച്ചറിയുന്നു. അതവരെ വീണ്ടും ഒരുമിപ്പിക്കുന്നു . ബാബു നേരത്തെ പറഞ്ഞ ഡോക്ടർ ഉണ്ണിയെ നാട്ടിലേക്ക് കൊണ്ട് വരുന്നു. രവിയെ കണ്ടു സംസാരിച്ച ഡോക്ടർ അയാളെ തന്റെ കൂടെ താമസിക്കാൻ ക്ഷണിക്കുന്നു. ദുർഗ്ഗയുടെ എതിർപ്പ് വക വെക്കാതെ രവി പുറപ്പെടുന്നു. മാലിനിയുടെ തിരക്ക് മനസ്സിലാക്കി രവി ദുർഗ്ഗയെ കൂടെ വരാൻ ക്ഷണിക്കുന്നു. പക്ഷെ അവസാന നിമിഷം മാലിനി വന്നത് കൊണ്ട് അവൾക്ക് ആ അവസരവും നഷ്ടപ്പെടുന്നു.
ഡോക്ടറുടെ ആശ്രമം പോലുള്ള ക്ലിനിക്കിൽ രോഗിയല്ലാതെ ആരെയും താമസിപ്പിക്കാത്തതു കൊണ്ട് മാലിനി രാജേന്ദ്രന്റെ കൂടെ മടങ്ങിപ്പോകുന്നു. യോഗയും ധ്യാനവും മരുന്നും കൊണ്ട് അയാളിൽ ജീവിക്കാനുള്ള ഒരു മോഹം ഡോക്ടർ ജനിപ്പിക്കുന്നു. ഡോക്ടർ ഉണ്ണിയുടെ ചികിത്സ ഫലിക്കുന്നു .രവി ഏതാണ്ട് പൂർണ്ണമായും രോഗവിമുക്തനാകുന്നു. ഈ നേരത്തു മാലിനിയെ തന്റെ വീട്ടിൽ സ്വീകരിക്കുന്ന രാജേന്ദ്രന് ഡോക്ടറുടെ ഫോൺ കാൾ, രവിയുടെ പുരോഗതി അറിയിച്ചു കൊണ്ട് ,വരുന്നു. നിരാശനായ രാജേന്ദ്രൻ ഈ പുരോഗതിയിൽ വലിയ പ്രതീക്ഷ വക്കേണ്ടെന്നു മാലിനിയോട് പറയുന്നു, ഏതു സമയത്തും തിരിച്ചു മരണത്തിലേക്ക് പോയേക്കാമെന്നും. രവിയെ നാട്ടിലെ വീട്ടിലാക്കി ഡോക്ടർ ഉണ്ണി തിരിച്ചു പോകുന്നു, ചികിത്സ മുറ പോലെ തുടരണമെന്ന് ഉപദേശിച്ചു കൊണ്ട്. ഈ തിരിച്ചു വരവ് ചെറിയമ്മയെയും ചെറിയച്ചനെയും അധികം സന്തോഷിപ്പിച്ചില്ലെങ്കിലും മാലിനിയും രവിയും സന്തോഷം പങ്കിടുന്നു. ആ സന്തോഷത്തിൽ പങ്കു ചേരാൻ കഴിയാതെ ദുർഗ്ഗ അവരുടെ മുറിക്ക് പുറത്തേക്കും നീങ്ങുന്നു.
രാജേന്ദ്രനെ കണ്ടു പഴയ ആ വാക്കു മറന്നു കളയാൻ രവി ശ്രമിക്കുന്നെങ്കിലും രാജേന്ദ്രൻ തിരക്ക് ഭവിക്കുന്നു. തന്റെ ഓഫീസിൽ തിരികെ വന്ന രവിക്ക് തന്റെ റൂം മറ്റൊരാൾ കൈയ്യടക്കിയെന്നറിയുന്നു. തന്റെ മേശവലിപ്പു തുറന്നു പഴയ പുസ്തകങ്ങളും എഴുത്തു പ്രതികളും മറിച്ചു നോക്കുന്നതിനിടക്ക് തന്റെ മരണവാർത്ത തയ്യാറാക്കി വച്ചിരിക്കുന്നത് രവി കാണാനിടയാകുന്നു.തറവാട് നിലനിർത്താനും ട്രസ്റ്റ് ആക്കാനുമൊന്നുമുള്ള ഭാവം രവിക്കില്ല എന്നറിഞ്ഞപ്പോൾ ചെറിയമ്മക്കും ചെറിയച്ഛനും പഴയ സ്നേഹം ഇല്ലാതാകുന്നു. മരണം കാത്തു കിടന്നവനോടുള്ള സ്നേഹം മാത്രമായിരുന്നു തനിക്കുണ്ടായിരുന്നത് എന്ന് പറഞ്ഞു ദുർഗ്ഗയും അകൽച്ച കാണിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
മൂവി പോസ്റ്റർ ചേർത്തു |