ജന്മാന്തരസ്നേഹ ബന്ധങ്ങളേ
ബന്ധങ്ങളേ ആ..സ്നേഹ ബന്ധങ്ങളേ ആ..ആ..ആ.
ജന്മാന്തര സ്നേഹ ബന്ധങ്ങളേ
ബന്ധുര മാനസ ബന്ധങ്ങളേ
പിന്തുടർന്നെത്തും അനന്തമാമഞ്ജാത
കാന്ത തരംഗങ്ങളേ (ജന്മാന്തര..)
കണ്ടും പിരിഞ്ഞും പരസ്പരം പിന്നെയും
കണ്ടുമുട്ടാനായ് കൊതിച്ചും (2)
പാന്ഥർ പെരുവഴിയമ്പലം തേടുന്ന
കാന്ത പഥികർ നമ്മൾ
നമ്മളനാഥ ജന്മങ്ങൾ ആ .....(ജന്മാന്തര..)
എത്ര പവിത്രം നാം പങ്കു വെക്കും
വെറും വ്യർഥമാം സ്വപ്നങ്ങൾ പോലും (2)
അന്തരംഗത്തിൻ സുഗന്ധത്തിനാൽ
നമ്മൾ തമ്മിൽ തിരിച്ചറിയുന്നൂ
കേവലർ കേവലർ നമ്മൾ ആ....(ജന്മാന്തര..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Janmanthara
Additional Info
ഗാനശാഖ: