സഹസ്രദള സംശോഭിത നളിനം

ഓം പൂർണ്ണമദഃ പൂർണ്ണമിദം
പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണ്ണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാവശിഷ്യതേ

ഓം ശാന്തി ശാന്തി ശാന്തി

സഹസ്രദളസംശോഭിത നളിനം പോലെ മഹാഗഗനം (2)
സമസ്ത ഭുവനം കാക്കുമനാദിമഹസ്സിൻ സോപാനം (2)
ആതിരു നളിനപരാഗം ചാർത്തുക അകമിഴിയാമരവിന്ദം (2)
ആത്മ ദലങ്ങളിൽ ആവാഹിക്കുക അതിന്റെ ദിവ്യ സുഗന്ധം അതിന്റെ ദിവ്യ സുഗന്ധം (2)[സഹസ്ര..]

ഓം സഹനാവവതു സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തി ശാന്തി ശാന്തി

വീണുടയുന്നൊരു മൺകുടമീയുടൽ
നീയതിന്നുള്ളിൽ നിറയാവൂ (2)
പ്രാണനൊരരുമ പ്രാവായി പാടുകയാണതിൽ നിൻ തിരുനാമങ്ങൾ (2)
നിൻ കൃപ ഞങ്ങൾക്കരുളാവൂ അൻപായ് ഞങ്ങളിൽ ഉണരാവൂ (2)
ഞങ്ങടെ ജീവഗണങ്ങളോരോന്നും നിൻ തേജോഗണമാകാവൂ
നിൻ തേജോഗണമാകാവൂ....( സഹസ്രദള....)

As is the human body
So is the cosmic body
As is the human mind
So is the cosmic mind
As is the micro cosm
So is the macro cosm ( സഹസ്ര..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Sahasra dalasam

Additional Info

അനുബന്ധവർത്തമാനം