കടലിന്നഗാധമാം നീലിമയിൽ

കടലിന്നഗാധമാം നീലിമയിൽ(3)
കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ
കടലിന്നഗാധമാം നീലിമയിൽ
കമനി നിൻ ഹൃദയത്തിന്നാഴത്തിലാരാരും
അറിയാതെ കാത്തു വെച്ചതേതു രാഗം
അരുമയാം അനുരാഗ പത്മരാഗം
കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ (കടലിന്ന...)

നിൻ നേർക്കെഴുമെൻ നിഗൂഡമാം രാഗത്തിൻ
ചെമ്മണി മാണിക്യം (2)
എന്റെ മനസ്സിന്നഗാധ ഹൃദത്തിലുണ്ടി-
ന്നതെടുത്തു കൊൾക ആ...........(കടലിന്ന....)

നർത്തനമാടുവാൻ മോഹമാണെങ്കിലീ
ഹൃത്തടം വേദിയാക്കൂ (2)
എന്നന്തരംഗ നികുഞ്ജത്തിലേതോ
ഗന്ധർവൻ പാടാൻ വന്നൂ ആ‍......(കടലിന്ന..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)
Ennodothunarunna

Additional Info

അനുബന്ധവർത്തമാനം