സുരറാണി നീ സുകൃത രമണി
സുരറാണി നീ സുകൃത രമണി
സുമവേണി തേന്‍വാണി
തരുണീമണി നീ
മതിമോഹിനി നീ മതിശാലിനി നീ
മദമത്തേഭഗാമിനി സഖി നീ - മമ
മനോവിഹാരിണി നീ
വിണ്മലര്‍പ്പൊയ്കയില്‍ വെള്ളാമ്പല്‍ പോലെ
വിരിയുന്ന വെണ്ണിലാവെ പൂങ്കാവേ - പറയൂ
എന്നോമലെന്നരികില്‍ - ഇനി
യെന്നാണു വന്നീടുമോ - ഇനി
യെന്നാണു വന്നീടുമോ
ഒരു മലരിവിടെ ഒരു മലരവിടെ
ഒരുമയില്‍ മണമേകി
ഒന്നിക്കുമൊരുനാളെന്നു വന്നിടും
ചൊല്ലൂ നീ നിലാവേ - ഇനിമേ
ലെന്നാണു വന്നിടുമോ - ഹൃദയ
മൊന്നായിണങ്ങീടുമോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Surarani nee
Additional Info
Year:
1957
ഗാനശാഖ: