ഗാന്ധാരരാജരാജന്‍
ഗാന്ധാരരാജരാജന്‍ - ഇതു ഗൗരവമേറും വീരന്‍
മങ്കമാരില്‍ മനം കവരും മംഗനാട്ടു മന്നന്‍ - ഇതു
മംഗനാട്ടു മന്നന്‍
ശങ്കലേശമില്ലാത്ത മന്ദസ്മിതവദനന്‍
പേരാര്‍ന്ന രാജവംശപ്പെരുമയാകെ കേട്ടു നീ
പ്രിയമിയന്ന നരപഹീരനായകനെ നോക്കൂ നീ
മലര്‍മാല ചൂടു നീ
വില്ലാളിവീരനിതു വിദര്‍ഭരാജ്യപാലന്‍
വിദ്യാസമ്പന്നനിതു വിന്ധ്യദേശനാഥന്‍
കരുണയാര്‍ന്ന മഹിതിയാര്‍ന്ന കലിംഗരാജധീരന്‍
കമനീയകാവ്യലോലനംഗനാട്ടിനചരന്‍
തേനും പാലുമൊഴുകിടുന്ന ദക്ഷിണദേശേശന്‍
ദേവദേവപദവി നേടും ദിവ്യഭാഗ്യമുടയവന്‍
നീതിന്യായ നിയമമാകെ നിര്‍വ്വഹിക്കും ചോളരാജന്‍
നീണ്ടകാലം കീര്‍ത്തികേട്ട രാജകുലസംഭവന്‍
അവിരളമാം മഹിമകളാല്‍ പുലരുംമഗധനാട്
അതിസരസഹൃദയനിവനാടീടുന്നെന്‍ചോട്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Gandhararajarajan
Additional Info
Year:
1957
ഗാനശാഖ: