പ്രേമമനോഹര നീരജനേത്രഹരേ

പ്രേമമനോഹര നീരജനേത്രഹരേ
ശ്യാമശരീരാ ശരണം - ശൗരേ
മരതകഹാരധരാ

അസുരഹരാ - ആശ്രിതമന്ദാരാ
ആചതുരാനനവന്ദിത പാദം
വിശ്വേശ്വരബന്ധുരശംഖധരാ
മന്ദരധരചതുരാ

ആധാരാ  സമലംകാരാ
ശുഭകരാ മനോവിഹാരാ
മധുമുരളീരവമുഖരിതശ്രീധരാ
ശരണം ശരണം സുകുമാരാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Premamanohara

Additional Info

Year: 
1957

അനുബന്ധവർത്തമാനം