പഞ്ചസുമശരസമസുമുഖന്‍

 

പഞ്ചസുമശരസമസുമുഖന്‍
ആഹാ മന്മനോനാഥന്‍
വന്നാ രോമാഞ്ചം പൂശി -
ത്തന്നാ മോഹനസ്വപ്നമേ
ഹാ..

കാമുകനുടനെ കണ്മുമ്പില്‍ വരുമേ
കൗതുകമേ മേലിനിമേ
കവിതകള്‍ കലരും കാലമേ
രാഗവിരാജിത ഹൃദയമേ
രാവും പകലും ഉത്സവമേ

മഞ്ജുമലരുകള്‍ ചൂടി ഞാന്‍
മംഗളഗീതകൾ പാടി ഞാൻ
മന്മനോനാഥനെക്കാണുമേ
മധുരിതനടനം ആടുമേ

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panchasumasara samasumukhan

Additional Info

Year: 
1957

അനുബന്ധവർത്തമാനം