എന്നുമെന്നും എന്മന

എന്നുമെന്നും എന്മനസ്പന്ദനങ്ങളര്‍ച്ചനാ -
മലരിനാലാരാധനാ - ഞാന്‍
ചെയ്തേനേ മോഹനാ

ഹരിപരമമാരമണനായോനേ - എന്‍
അരികിലണഞ്ഞിഹ വന്നൂ താനേ
ഇനിറാണിളതന്നില്‍ ഇവളോടുതുല്യമായ്

മുരളിയൂതി വന്നിടും മുകുന്ദനോടുകൂടിയേ
നടനമാടി നിന്നിടും നവ്യരാധപോലെ ഞാന്‍
അനുരാഗമുകുള മമസന്നിധി തന്നില്‍ പ്രിയ -
മാര്‍ന്നു പറഞ്ഞു മൊഴി തേന്‍തൂകി

രാഗഗീതി പാടുവാന്‍ രാസകേളിയാടുവാന്‍
രാകാചന്ദ്രതാരകള്‍ ലാലസിക്കും രാത്രിയില്‍
മമനായകന്‍ വരുമെന്നും മതികുതുകം തരുമെന്നും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ennumennum en mana

Additional Info

Year: 
1957

അനുബന്ധവർത്തമാനം