കാവിമുക്കിയ മുണ്ടു ചുറ്റിയ

 

കാവിമുക്കിയ മുണ്ടു ചുറ്റിയ
കപടവേഷമേ ദോഷമേ
എന്നാല്‍ പറയാം കേട്ടോ നമ്മുടെ
ഈ സ്വാമിയേ നല്ല സ്വാമിയേ 
നല്ല സ്വാമിയേ

ആശകാട്ടുവാന്‍ മോശമേകുവാന്‍
അഴകില്‍ ഭസ്മവും കയ്യില്‍ മാലയും
അണിഞ്ഞവന്‍ സ്വാമിയായിടുമെന്നോ
എന്നാലിതു സന്യാസിയേ -
സന്യാസിയേ...  വിശ്വാസിയേ

സ്വാമിയെക്കൊണ്ടുപോയി നീരാടി
റോസാമല്ലിക പൂച്ചൂടി
ജഡയില്‍ ചുറ്റും കൊടികെട്ടി
നൃത്തമാടാമെന്നുടെ പൊന്‍കുട്ടി
നല്ല പെണ്‍കുട്ടി എന്‍ പൊന്‍കട്ടി

എനിക്കും തനിക്കും ഒരു വാശി
ഇതുപോലൊരു നല്‍സന്യാസി
ഇതുവരെ വന്നോ പരദേശി
ഇതു നല്ലനേരമേ കൈരാശി
എന്റെ കൈരാശി

ഭഗവാന്റെ സുഖവാസസ്ഥലമേതോ - പൊന്നു
തിരുമേനിയവിടത്തെപ്പേരേതോ
എളിയോരെക്കാണാനായെഴുന്നള്ളി - ഞങ്ങ -
ളെന്താണ് കാണിക്കയരുളേണ്ടു 
അലതല്ലും മനസ്സിന്നൊരാശ്വാസം - സ്വാമി -
അവിടുന്നു തന്നാലുമുപദേശം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaavi mukkiya mundu

Additional Info

Year: 
1957

അനുബന്ധവർത്തമാനം