കാര്‍മുകില്‍ വര്‍ണ്ണാ

കാര്‍മുകില്‍ വര്‍ണ്ണാ കണ്ണാ കമലക്കണ്ണാ
കരുണാവരുണാര്‍ണ്ണവാ ഗതിയാരിനിമേല്‍

എന്നെ മറന്നോ മന്നവാ
എങ്ങോ മറഞ്ഞു - മുന്നില്‍ വാ
എന്തിനീ ജന്മം തന്നവാ

സ്നേഹത്തിന്‍ ദീപം അണഞ്ഞുവോ
മോഹസൗധം തകര്‍ന്നുവോ
എന്മനം വേകുന്നു ദൈവമേ
എന്തിനീ ജീവിതം വയ്യമേ

പതിയൊഴിഞ്ഞാരുമേ പാരിതില്‍ - ഒരു
ഗതിയില്ലാ നാരിക്കു വാഴ്വിതില്‍
വിധിയേവമായിതോ ഈശ്വരാ - നിന്‍
പാദം ശരണം മുരഹരാ

കാണ്മതെന്താണിതെന്‍ കര്‍മ്മമോ
കൈവിട്ടുപോയതും ധര്‍മ്മമോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karmukil varna

Additional Info

Year: 
1957