കരളുകള്‍ കൈമാറും

കരളുകള്‍ കൈമാറും കാലമീഭൂതലം
മറവിയിലായിടുന്ന മായയെന്തേ

അനുരാഗമാലികയണിയുന്ന മാനവ
ജന്മം സഫലമാഹാ

ദേവസുധാപാനവും ദിവ്യമല്ലോമലേ
പ്രേമാമൃതം മഹിതം

പ്രേമമനോഹരമലരുകള്‍ ചൂടവേ
പറയും ഭാഷയെന്തേ ഹൃദന്തേ
പറയും ഭാഷയെന്തേ

മദനഭാഷ മൗനഭാഷ - വിശേഷാല്‍
അമലേ നയനഭാഷ - നീ പറയൂ
മഹിളേ ഹൃദയഭാഷ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karalukal kaimaarum

Additional Info

Year: 
1957

അനുബന്ധവർത്തമാനം