കമനീയശീലേ

കമനീയശീലേ അഭിരാമഭാവനാലോലേ
എന്‍ ജീവന്റെ ജീവനാം നിന്നെ
പാണിഗ്രഹണം ചെയ്തു ഞാന്‍ മുന്നേ

നീയൊട്ടിച്ചേര്‍ന്നു പോയെന്റെ മാനസേ
പൊട്ടിക്കരുതേ നാഥേ - അതു ‌
പൊട്ടിക്കരുതേ നാഥേ

കുളുര്‍കുടിലകുനുകുന്തളം കളകളം
പൊഴിയും മൊഴിയുമാവോളം - എന്നില്‍
പെരുകുന്നനുരാരഗസാഗരത്തിന്നോളം

കാണുന്നതൊക്കെയും കള്ളം വെറും മായം
പ്രാണപ്രിയമക്കളെന്തിനയ്യാ
ശാശ്വതമായതു മാത്രം നീയേ
ആശിച്ചു കഴിവാന്‍ വയ്യേ വയ്യേ

ഏഴുനിലമാളികയില്‍ കുടിയിരുന്നു
ഏവരേയും കീഴടക്കിക്കൊണ്ടു വളര്‍ന്നു
ഏണമിഴിനിന്നെ ഞാനും തേടിയലഞ്ഞു
എന്താണു പ്രേമമെന്നു തിരിച്ചറിഞ്ഞു

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kamaneeyasheele

Additional Info

Year: 
1957

അനുബന്ധവർത്തമാനം