മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം
ഇളയ മകൾക്ക് വരനെ തേടിയിരുന്ന ബാലരാമൻ പിള്ള മൂത്ത മരുമകന്റെ നിർദേശ പ്രകാരം നാട്ടിൽ എത്തുന്ന മറ്റൊരാളെ എഞ്ചിനീയർ ആണെന്ന് തെറ്റിദ്ധരിച്ചു വരനായി തീരുമാനിക്കുന്നു അപ്പോൾ യഥാർത്ഥ എഞ്ചിനിയർ വരുന്നതോടെ എല്ലാം മാറിമറയുന്നു. ആരാണ് മകളെ വിവാഹം കഴിക്കുന്നത് എന്നതാണ് മിണ്ടാപൂച്ചയ്ക്ക് കല്യാണം പറയുന്നത്
Actors & Characters
Actors | Character |
---|---|
കമലാസനൻ | |
മേനോൻ | |
സരസമ്മ | |
മിനി | |
കുമാർ | |
പാറുക്കുട്ടിയമ്മ | |
സഹദേവൻ | |
ചന്ദ്രമതി | |
പൊടിയൻ പിള്ള | |
കൃഷ്ണകുമാർ | |
Main Crew
കഥ സംഗ്രഹം
കുട്ടനാട്ടിലെ ഒരു ചെറിയ ഗ്രാമം. ബാലരാമൻ പിള്ള (ശങ്കരാടി ) ആ ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റ് ആണ്. ഭാര്യ സരസമ്മ(സുകുമാരി ). രണ്ടു പെണ്മക്കൾ മൂത്ത പെൺ വിവാഹിതയായി മദ്രാസ്സിലാണ്. ഭർത്താവ് അയ്യപ്പൻ കുട്ടി. രണ്ടാമത്തെ മകൾ മിനി (ലിസി ) വിവാഹ പ്രായത്തിലേക്ക് കാലെടുത്ത് വച്ചു.
പോസ്റ്റുമാൻ കമലാസൻ (ശ്രീനിവാസൻ ) അന്നൊരു കത്തുമായിട്ടാണ് പിള്ളയുടെ വീട്ടിൽ എത്തിയത്. മദ്രാസ്സിൽ നിന്നും അയ്യപ്പൻ കുട്ടിയുടെ കത്ത്. അയാളുടെ കമ്പനിയിലെ ഒരു എഞ്ചിനിയർ കുമാർ കുട്ടനാട്ടിൽ ഒരു പാലം പണിയുന്നതിനായി എത്തുന്നു കുറച്ചു ദിവസം അവിടെ താമസിക്കും. വേണ്ട സൗകര്യം ചെയ്തു കൊടുക്കണം. അവിവാഹിതനാണ്. സുമുഖൻ. സൽസ്വഭാവി. എല്ലാം ഒത്തു വന്നാൽ മിനിക്ക് ചേർന്ന വരൻ ആയിരിക്കും. പുരോഗമനവാദിയാണ്. അത്കൊണ്ട് മിനിയെ അടുത്തിടപഴകാൻ അനുവദിക്കണം. പിള്ള ബോട്ട് ജട്ടിയിൽ കുമാറിന് വേണ്ടി കാത്തു നിന്നു. കൂടെ ആശ്രിതൻ സഹദേവനും (ജഗതി ). അവിടെയെത്തുന്ന കുമാറിന് (സുരേഷ് ഗോപി) പിള്ള തന്റെ തന്നെ ഒരു വീട്ടിൽ താമസിക്കാനുള്ള ഏർപ്പാട് ചെയ്തു കൊടുത്തു. വീട്ടിൽ ഊണ് കഴിക്കാൻ ക്ഷണിച്ചു. അതൊരു പെണ്ണ് കാണൽ ചടങ്ങ് പോലെ തന്നെയായിരുന്നു. പിന്നീട് ദിവസവും കുമാറിന്റെ ഊണ് പിള്ളയുടെ വീട്ടിൽ നിന്നും എത്തിക്കുന്ന ജോലി മിനിയുടെത്, കൂടെ സഹദേവന്റെ ഒൻപത് വയസ്സ്കാരൻ മകൻ കുട്ടുവും ഉണ്ടാകും കുമാർ ഗായകൻ ആണ്. ഓടക്കുഴൽ വായിക്കും, കവിതകൾ എഴുതും. കുമാറും മിനിയും കൂടുതൽ അടുത്തു. മിനിയുടെ ജന്മദിനത്തിൽ കുമാർ പ്രധാന അതിഥി ആയിരുന്നു സഹദേവന്റെ ഭാര്യ പാറുക്കുട്ടി ( ലളിത ശ്രീ ) അയാളുടെ മേൽ എപ്പോഴും തന്റെ അധികാരം കാട്ടിയിരുന്നു. സഹദേവന് ഭാര്യയെ പേടിയാണ് പോസ്റ്റ്മാൻ കമലാസന് പൊടിയൻ പിള്ള (ബോബി കൊട്ടാരക്കര )യുടെ മകൾ ചന്ദ്രമുഖിയെ(സൂര്യ )ഇഷ്ടമാണ്. അവർ രണ്ടു പേരും പേമത്തിലാണ് . പക്ഷേ ആ ബന്ധം പൊടിയൻ പിള്ളയ്ക്ക് സുഖിക്കുന്നില്ല ചന്ദ്രമുഖി കമലാസന് എഴുതിയ കത്ത് സഹദേവൻ വഴി അയക്കുന്നു. പക്ഷേ ആകസ്മികമായി കത്ത് പാറുക്കുട്ടിയുടെ കയ്യിൽ എത്തി. അവൾ ചന്ദ്രമുഖിയെയും സഹദേവനെയും തെറ്റിദ്ധരിച്ചു കൂടെ സഹദേവന് കിട്ടിയത് ദേഹോപദ്രവവും. അയ്യപ്പൻ കുട്ടിയുടെ മറ്റൊരു കത്ത് പിള്ളയ്ക്ക് വന്നു ചേർന്നു. എഞ്ചിനിയർ കൃഷ്ണകുമാർ അടുത്ത ആഴ്ചയെ അവിടെ എത്തുന്നുള്ളു. ചില അത്യാവശ്യ കാര്യങ്ങൾക്കായി അയാൾക്ക് മദ്രാസ്സിൽ താമസിക്കേണ്ടി വന്നത് കൊണ്ട് തിരിച്ചില്ല. പകരം കമ്പനിയിലെ ഓവർസിയർ ചന്ദ്രകുമാർ എന്ന കുമാർ ആണ് അവിടെ വന്നിട്ടുള്ളത് തനിക്കു പിണഞ്ഞ അബദ്ധം മറച്ചു വച്ചു കൊണ്ട് വീണ്ടും കൃഷ്ണകുമാറിനെ (മുകേഷ് ) സ്വീകരിക്കാൻ പിള്ള ബോട്ട് ജെട്ടിയിൽ കാത്തു കിടന്നു അവിടെ കുമാറും ഉണ്ടായിരുന്നു പതിവ് പോലെ കൃഷ്ണകുമാറിനെ വീട്ടിലേയ്ക്ക് ക്ഷണിച്ചു കൂടെ കുമാർ വന്നത് പിള്ള കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല മറ്റൊരു പെണ്ണ് കാണൽ ചടങ്ങ്. കുമാർ അവരുടെ വീട്ടിലേയ്ക്ക് വരുന്നത് പിള്ള വിലക്കി. പക്ഷെ കുമാറിന് അതിന്റെ കാരണം എന്താണെന്ന് മനസ്സിലായില്ല ദിവസവും കൃഷ്ണകുമാറിന് ഊണ് കൊണ്ടു പോകുന്നത് മിനിയും കൂടെ കുട്ടുവും. പക്ഷേ മനസ്സ് കൊണ്ട് മിനി കൃഷ്ണകുമാറിനെ ഇഷ്ടപ്പെട്ടില്ല. അവൾക്ക് കുമാറിനോടായിരുന്നു പ്രേമം ഒരു ദിവസം ഏതോ ഫയൽ എടുക്കുമ്പോൾ കൃഷ്ണകുമാർ വരച്ച മിനിയുടെ ചിത്രം കുമാർ കണ്ടു. ഇപ്പോൾ അവന് പിള്ള തന്നെ വിലക്കിയതിന്റെ കാര്യം മനസ്സിലായി. മിനിയോട് കുമാർ പറഞ്ഞു. താൻ കൃഷ്ണകുമാറിനോട് ഒരു പാട് കടപ്പെട്ടിരിക്കുന്നു. ഈ ജോലി തനിക്കു വച്ചു നീട്ടിയത് കൃഷ്ണകുമാറാണ്. അത്കൊണ്ട് അദ്ദേഹം ഇഷ്ടപ്പെടുന്ന പെണ്ണിനെ അദ്ദേഹം തന്നെ കല്യാണം കഴിക്കണം. താൻ ഒഴിഞ്ഞു മാറും. കൃഷ്ണകുമാറും മിനിയും തമ്മിലുള്ള കല്യാണ നിശ്ചയിപ്പിന്റെ ഒരു ദിവസം മുന്പ് ലീവ് വാങ്ങി കുമാർ ആ ഗ്രാമത്തോട് വിട പറഞ്ഞു പോകാൻ തയ്യാറായി.
സംഗീത വിഭാഗം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മേടമാസപ്പുലരി കായലിൽമോഹനം |
മധു ആലപ്പുഴ | രവീന്ദ്രൻ | കെ ജെ യേശുദാസ് |
2 |
കാറ്റോടും കന്നിപ്പാടംപന്തുവരാളി |
പൂവച്ചൽ ഖാദർ | രവീന്ദ്രൻ | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
3 |
കാറ്റേ നീ തോറ്റു |
മധു ആലപ്പുഴ | രവീന്ദ്രൻ | കെ എസ് ചിത്ര, കോറസ് |
4 |
ചെമ്പക പൂമരച്ചോട്ടിൽ |
മധു ആലപ്പുഴ | രവീന്ദ്രൻ | കെ ജെ യേശുദാസ് |