കാറ്റോടും കന്നിപ്പാടം

കാറ്റോടും കന്നിപ്പാടം കതിർ ചൂടും കാലം
തേനോലും താരുണ്യമേ, എന്നിൽ നീ നീർത്തും
സ്വപ്‌നങ്ങൾ മലരണിയും തീരങ്ങൾ
നിറമണിയും ഓളങ്ങൾ കഥപറയും നേരം
പോരൂ...... പോരൂ.......

(കാറ്റോടും)

നിൻ കരിമിഴികൾ എഴുതിടുമീ
കവിതകളിൽ കാണുന്നൂ നിന്നുള്ളം
നീ തൂകും നാണം നിന്റെ മറുപടിയോ
മറുപടിയോ, മറുപടിയോ, മറുപടിയോ
മംഗള മഞ്ജുള മഞ്ജരിയോ
സുരലാളിത രാഗില ഭാവനയോ

(കാറ്റോടും)

സപമ പധധഗ ധനി-രിഗ സരിരിരിസ സരിരിരിസ
സരിഗമപമഗ രിസരിരിസ സനി നിധ ധപ പധധഗ
ധപ സനിരിസ ഗരിസ - സസസനിസ സസസനിസ

പൂങ്കുളിരലകൾ തഴുകിടുമീ
വയലരികിൽ മോഹം മാറി, തമ്മിൽ
ഇന്നൊന്നായ്ത്തീർന്നു ഞങ്ങൾ പറവകളേ
നിങ്ങൾ ഞങ്ങടെ കനവുകളോ നവ-
നിർവൃതി നൽകിടും അഴകുകളോ

(കാറ്റോടും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kattodum kanni

Additional Info

അനുബന്ധവർത്തമാനം