കാറ്റേ നീ തോറ്റു
കാറ്റേ.. നീ തോറ്റു പോയേ
കാറ്റേ.. നീ തോറ്റു പോയേ
തല്ലിത്തേങ്ങ പറിക്കാന്‍ നെല്ലിപ്പുളി പറിക്കാന്‍..
ഇല്ല നിനക്കു കരുത്തില്ല..
വന്ന വഴിക്കേ പോ പോ പോ 2)
വെള്ളയുടുത്ത് വീഴാലരിപ്പാടത്ത് വെള്ളമനക്കാതെ
വെള്ളമനക്കാതെ...
കണ്ണുമടച്ചു തപസ്സു നടിക്കുന്ന സന്യാസി കൊക്കച്ചാ
സന്യാസി കൊക്കച്ചാ...
കുഞ്ഞു മീനുകൾ കൊത്തി വിഴുങ്ങണ കൊച്ചുമിടുക്കാ
കൊച്ചു മിടുക്കാ ..കൊച്ചു മിടുക്കാ ..
നിന്റെയിറച്ചി കൊതിച്ചു വെടിക്കാർ പിന്നിൽ വരുന്നുണ്ട്
പറന്നോ പറന്നോ...
കാറ്റേ.. നീ തോറ്റു പോയേ
കാറ്റേ.. നീ തോറ്റു പോയേ
തല്ലിത്തേങ്ങ പറിക്കാന്‍ നെല്ലിപ്പുളി പറിക്കാന്‍..
ഇല്ല നിനക്കു കരുത്തില്ല..
വന്ന വഴിക്കേ പോ പോ പോ
രാത്രി നേരം പാത്തു പതുങ്ങണ കള്ള വവ്വാലേ
കള്ളും കുടത്തില്‍ നുഴഞ്ഞു കയറി കട്ടു കുടിച്ചോടാ..
ഹേയ്.. കട്ടു കുടിച്ചോടാ..
പേരയ്ക്കാ കള്ളാ.. കാരയ്ക്കാ കള്ളാ..
ഞങ്ങടെ മാവേൽ തോട്ടാലറിയാം കല്ലാ സമ്മാനം
പറന്നോ പറന്നോ...
കാറ്റേ.. നീ തോറ്റു പോയേ
കാറ്റേ.. നീ തോറ്റു പോയേ
തല്ലിത്തേങ്ങ പറിക്കാന്‍ നെല്ലിപ്പുളി പറിക്കാന്‍..
ഇല്ല നിനക്കു കരുത്തില്ല..
വന്ന വഴിക്കേ പോ പോ പോ