ചെമ്പക പൂമരച്ചോട്ടിൽ

ചെമ്പക പൂമരച്ചോട്ടിൽ
നിന്നെ കാണുമെന്നു ഞാൻ കരുതി
ചന്ദന തെന്നലിലൊഴുകീ ..
നീയെൻ മുന്നിൽ വരുമെന്നു കരുതി
ചെമ്പക പൂമരച്ചോട്ടിൽ..
ആ ...ആ ...

നിന്റെ കണ്ണുകൾ പോലെ
പണ്ടു താമര പൂത്തു
ഇന്നീ നീലജലാശയം..
അതിനോർമ്മയുമായ് വിളിപ്പൂ
അകലേ ..അരികേ ..
സഖി നിൻ ചിരികൾ ....

ചെമ്പക പൂമരച്ചോട്ടിൽ
നിന്നെ കാണുമെന്നു ഞാൻ കരുതി
ചന്ദന തെന്നലിലൊഴുകീ
നീയെൻ മുന്നിൽ വരുമെന്ന് കരുതി
ചെമ്പക പൂമരച്ചോട്ടിൽ..

പ്രേമ ചിന്തകൾ പോലെ..
പണ്ടു തോണികൾ വന്നു
ഇന്നീ നീലക്കടവിൽ നീളെ
ഒരു മൂകത മൂടുന്നു..
ആഴലിൻ പടവിൽ.. സഖി നിൻ നിഴലോ..
ചെമ്പക പൂമരച്ചോട്ടിൽ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
chempaka poomarachottil