Ashiakrish

Ashiakrish's picture

എന്റെ പ്രിയഗാനങ്ങൾ

  • പ്രേമോദാരനായ്

    പ്രേമോദാരനായ് അണയൂ നാഥാ (2)
    പനിനിലാവലയിലൊഴുകുമീ
    അനഘരാസരാത്രി ലയപൂർ‌ണ്ണമായിതാ
    പ്രേമോദാരനായ് അണയൂ നാഥാ

    ഹംസദൂതിലുണരും നള ഹൃദയതാളമോടെ
    ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
    കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
    തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
    (പ്രേമോദാരനായ്)

    ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
    കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
    ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
    വർ‌ണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
    (പ്രേമോദാരനായ്)

  • പുലരിത്തൂമഞ്ഞ് തുള്ളിയിൽ

    പുലരിത്തൂമഞ്ഞുതുള്ളിയിൽ
    പുഞ്ചിരിയിട്ടു പ്രപഞ്ചം..
    ഭാരം താങ്ങാനരുതാതെ
    നീർമണി വീണുടഞ്ഞു..
    വീണുടഞ്ഞു...

    മണ്ണിൻ ഈറൻ മനസ്സിനെ
    മാനം തൊട്ടുണർത്തീ...
    വെയിലിൻ കയ്യിൽ അഴകോലും
    വർണ്ണചിത്രങ്ങൾ മാഞ്ഞു..
    വർണ്ണചിത്രങ്ങൾ മാഞ്ഞൂ...

    (പുലരി)

    കത്തിത്തീർന്ന പകലിന്റെ
    പൊട്ടും പൊടിയും ചാർത്തീ...
    ദുഃഖസ്മൃതികളിൽ നിന്നല്ലോ
    പുലരി പിറക്കുന്നൂ വീണ്ടും..
    പുലരി പിറക്കുന്നൂ വീണ്ടും...

    (പുലരി)

     

     

    .

  • അനുവാദമില്ലാതെ അകത്തുവന്നു


    അനുവാദമില്ലാതെ അകത്തുവന്നു.. നെഞ്ചിൽ
    അടച്ചിട്ട മണിവാതിൽ നീ തുറന്നു....
    കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലെല്ലാം
    പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു....

    അനുരാഗശാലിനീ നീ വന്ന നേരത്തിൽ
    ആരാധന വിധികൾ ഞാൻ മറന്നു...
    ഉള്ളിലെ മണിയറയിൽ മുല്ലമലർമെത്തയിൻ‍മേൽ
    കള്ള ഉറക്കം നടിച്ചു നീ കിടന്നു...


    ഞാൻ വന്നിരുന്നതറിയാതെ സ്വപ്നത്തിൻ
    പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു...
    എന്റെ ചുടുനിശ്വാസങ്ങൾ നിൻകവിളിൽ പതിച്ചനേരം
    തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു...

     

     

     

    .

  • ചന്ദ്രബിംബം നെഞ്ചിലേറ്റും

    ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ.......
    ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
    എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ്‌ (ചന്ദ്ര)
    കാളിദാസൻ കണ്ടെടുത്ത കന്നി മാനെ
    നിൻ കണ്ണിൽ എന്റെ കൊമ്പ്‌ കൊണ്ടതെങ്ങിനാണ്‌
    ആ...ആ....ആ..

    മയക്കുന്ന മയിൽ പീലി മിഴിയിണകൾ
    മന്മദന്റെ മലരമ്പിൻ ആവനാഴികൾ
    മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലൊ
    നിന്റെ മനസ്സെന്ന പുഴയിൽ ഞാൻ കുളിചുവല്ലൊ
    (ചന്ദ്ര)

    കുടകിലെ വസന്തമായി വിടർന്നവൾ നീയെൻ
    കരളിന്‍റെ പുത്തരിയായി നിറഞ്ഞവൾ നീ (കുടകിലെ)
    എന്റെ ലോകം വാനം പൊലെ വളർന്നുവല്ലൊ
    എൻ ഹൃദയം തിങ്കളെ പോൽ തെളിഞ്ഞുവല്ലൊ
    (ചന്ദ്ര)

  • കല്പാന്തകാലത്തോളം

    കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
    കൽഹാരഹാരവുമായ് നിൽക്കും..
    കല്യാണരൂപനാകും കണ്ണന്റെ കരളിനെ
    കവർന്ന രാധികയെ പോലെ..
    കവർന്ന രാധികയെ പോലെ...

    കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
    കല്ലോലിനിയല്ലോ നീ...
    കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
    കസ്തൂരിമാനല്ലോ നീ...
    കസ്തൂരിമാനല്ലോ നീ...

    കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
    കാർത്തികവിളക്കാണു നീ...
    കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട
    കതിർമയി ദമയന്തി നീ...
    കതിർമയി ദമയന്തി നീ


    .

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • ദൂരെ ദൂരെ സാഗരം തേടി - F

    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം
    ഈറനായ് നിലാവിൻ ഇതളും
    താനേ തെളിഞ്ഞ രാവും
    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം

    മഴനീർത്തുള്ളിയെ മുത്തായ് മാറ്റും
    നന്മണിച്ചിപ്പിയെ പോലെ
    നന്മണിച്ചിപ്പിയെ പോലെ
    നറുനെയ് വിളക്കിനെ താരകമാക്കും
    സാമഗാനങ്ങളെ പോലെ
    സാമഗാനങ്ങളെ പോലെ
    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം

    ആശാകമ്പളം താമരനൂലാൽ
    നെയ്യുവതാരാണോ
    നെയ്യുവതാരാണോ
    ഒരു സാന്ത്വനത്തിന്റെ മൗനമോ
    ഒരു സാന്ത്വനത്തിന്റെ മൗനമോ
    പഞ്ചവർണ്ണക്കിളിപ്പാട്ടോ
    പഞ്ചവർണ്ണക്കിളിപ്പാട്ടോ

    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം
    ഈറനായ് നിലാവിൻ ഇതളും
    താനേ തെളിഞ്ഞ രാവും
    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം

  • വെണ്ണിലാവോ ചന്ദനമോ

    മാനത്തെ ചിറകുള്ള കരിങ്കുഴലീ
    മഴമണി പൊഴിഞ്ഞെന്റെ പുഴ നിറഞ്ഞൂ
    കുന്നിമണിമുത്തു വീണു കര കവിഞ്ഞു
    കതിരൊളി നിറഞ്ഞെന്റെ കളമൊരുങ്ങീ
    പൂ കൊണ്ട് തിരുമുറ്റം മൂടി നിന്നു
    തിരുമുറ്റത്തൊരു കിളി പദം പറഞ്ഞൂ

    വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ
    കനവിലെന്തേ പാൽമഴയോ കന്നിരാവോ കാർമുകിലോ
    നീലവാർമുടിയിൽ മയിൽപ്പീലിയോ പൂവോ
    മൊഴിയോ - കിന്നാരക്കിലുങ്ങലോ
    ചിരിയോ - മിഴിയിലൊഴുകിയ നോവു മാഞ്ഞതോ

    (വെണ്ണിലാവോ)

    കുഞ്ഞുറങ്ങാൻ - പാട്ടു മൂളൂം
    തെന്നലായെൻ - കുഞ്ഞു മോഹം
    സ്നേഹരാഗമെന്നിൽ പാലാഴിയായ് തുളുമ്പി
    കുഞ്ഞുണർന്നാൽ - പുഞ്ചിരിക്കും
    പുലരിയായെൻ - സൂര്യജന്മം
    എന്റെ‍‌ നെഞ്ചിലൂറും ആനന്ദമായ് വസന്തം
    നിന്റെ ചാരുതയോ ഒഴുകും മോഹലയമായ്
    കളിവീണയെവിടെ താളമെവിടെ എന്റെ പൊന്നുണ്ണീ
    ഇതു നിന്റെ സാമ്രാജ്യം

    (വെണ്ണിലാവോ)

    കണ്ടുനിൽക്കെ - പിന്നിൽ നിന്നും
    കനകതാരം - മുന്നിൽ വന്നോ
    ഏതു രാജകലയിൽ ഞാനമ്മയായ് നിറഞ്ഞു
    എന്നുമെന്നും - കാത്തു നിൽക്കെ
    കൈവളർന്നോ - മെയ്‌വളർന്നോ
    ഏതപൂർവ്വഭാവം നിൻ കൗതുകങ്ങളായ്
    കാൽച്ചിലങ്കകളേ മൊഴിയൂ ജീവതാളം
    കളിവീടൊരുങ്ങി പൂവരമ്പിൽ മഞ്ഞു‍ മായാറായ്
    ഇനിയാണു പൂക്കാലം

    (വെണ്ണിലാവോ)

  • പാടുവാൻ മറന്നുപോയ്

    പാടുവാൻ മറന്നുപോയ്...
    സ്വരങ്ങളാമെൻ കൂട്ടുകാർ...
    എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു...

    അപസ്വരമുതിരും ഈ മണിവീണ തൻ
    തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി...
    അറിയാതെ വിരൽതുമ്പാൽ മീട്ടുമ്പോളുയരും
    ഗദ്ഗദ നാദമാർക്കു കേൾക്കാൻ..

    (പാടുവാൻ മറന്നുപോയ് )

    എങ്കിലും വെറുതെ പാടുന്നു ഞാ‍ൻ
    കരളിൽ വിതുമ്പുമെൻ
    മൗന നൊമ്പരം ശ്രുതിയായ്....

    (പാടുവാൻ മറന്നു പോയ് )

    .

  • പ്രിയമുള്ളവളേ നിനക്കു വേണ്ടി

    പ്രിയമുള്ളവളേ.....
    പ്രിയമുള്ളവളേ നിനക്കു വേണ്ടി
    പിന്നെയും നവ സ്വപ്നോപഹാരം ഒരുക്കീ
    ഒരുക്കീ ഞാൻ
    നിനക്കു വേണ്ടി മാത്രം
    പ്രിയമുള്ളവളേ....

    ശാരദ പുഷ്പ വനത്തിൽ വിരിഞ്ഞൊരു
    ശതാവരി മലർ പോലെ(ശാരദ)
    വിശുദ്ധയായ്‌ വിടർന്നു നീയെന്റെ
    വികാര രജാങ്കണതിൽ(വിശുദ്ധയായ്‌ )
    വികാര രജാങ്കണത്തിൽ
    (പ്രിയമുള്ളവളേ)

    പാലൊളി ചന്ദ്രനും പാതിര കാറ്റും
    പതുങ്ങി നിൽപൂ ചാരെ(പാലൊളി )
    ഹൃദയവും ഹൃദയവും തമ്മിൽ
    പറയും കഥകൾ കേൾക്കാൻ
    പറയും കഥകൾ കേൾക്കാൻ
    (പ്രിയമുള്ളവളേ)

Entries

Post datesort ascending
Film/Album ലാൽ ജോസ് Tue, 19/01/2021 - 15:39
Artists ടി ജി രാജേഷ് കൊച്ചിൻ Mon, 18/01/2021 - 15:06
Artists സുധി Sun, 17/01/2021 - 19:49
Artists പ്രിയ ശ്രീജിത്ത് Sun, 17/01/2021 - 19:46
Artists കബനി Sun, 17/01/2021 - 19:41
Artists ജാനകി Sun, 17/01/2021 - 14:39
Artists നിഷിത കല്ലിങ്ങൽ Tue, 12/01/2021 - 14:51
Artists അനുപമ വി പി Tue, 12/01/2021 - 14:26
Artists അജിത വി എം Tue, 12/01/2021 - 14:15
Artists ജനാർദ്ദനൻ മൂഴിക്കര Sun, 10/01/2021 - 17:16
Artists പ്രേം ശ്രീകുമാർ Thu, 07/01/2021 - 00:45
Lyric മിഴിയിൽ മിഴിയിൽ (F) Thu, 07/01/2021 - 00:09
Artists ഹരി മുരളി Tue, 05/01/2021 - 14:09
Film/Album അപർണ ഐ പി എസ് Mon, 04/01/2021 - 19:29
Lyric നൂറു കനവുകൾ* Mon, 04/01/2021 - 12:14
Lyric കൊഞ്ചി കൊഞ്ചി* Mon, 04/01/2021 - 11:51
Lyric പൂനിലാ വിണ്ണിനാൽ Sun, 03/01/2021 - 14:07
Artists അജ്മൽ നാസർ Sat, 02/01/2021 - 11:20
Lyric അടിപൊളി ഭൂതം* Fri, 01/01/2021 - 20:47
Artists സുവിൻ എസ് സോമശേഖരൻ Fri, 01/01/2021 - 19:17
Film/Album സ്റ്റാർ Fri, 01/01/2021 - 18:34
Artists അജ്മൽ ഷാഹുൽ Thu, 31/12/2020 - 12:05
Lyric ചന്ദനമല്ല ചന്ദ്രികയല്ല* Tue, 29/12/2020 - 18:07
Lyric നാദസ്വരം കേട്ടോ* Tue, 29/12/2020 - 17:57
Lyric തത്തും തത്തകള്‍ Tue, 29/12/2020 - 16:19
Artists ഡോ തൃശ്ശൂർ കൃഷ്ണകുമാർ Wed, 23/12/2020 - 23:00
Artists അഭിജിത് അജിത്പ്രസാദ് Mon, 21/12/2020 - 16:38
Film/Album ലസാഗു ഉസാഘ Sat, 05/12/2020 - 20:01
Film/Album അനുരാധ ക്രൈം നമ്പർ 59/2019 Wed, 02/12/2020 - 17:46
Artists വിഷ്ണു നമ്പ്യാർ Thu, 26/11/2020 - 17:57
Artists പ്രശാന്ത് കാനത്തൂർ Thu, 26/11/2020 - 17:20
Film/Album സ്റ്റേഷൻ 5 Thu, 26/11/2020 - 16:18
Lyric ഒരു മൺവിളക്കിൻ Thu, 26/11/2020 - 12:56
Film/Album കുമാരി Wed, 25/11/2020 - 19:18
Lyric ചടപട പട ചിറകടിച്ചു Wed, 25/11/2020 - 08:18
Film/Album ഇക്കാക്ക Mon, 23/11/2020 - 13:16
Film/Album നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് Mon, 23/11/2020 - 13:02
Lyric *പാൽക്കടൽ Wed, 18/11/2020 - 08:55
Lyric രതിസുഖസാരേ Tue, 17/11/2020 - 16:40
Film/Album ഭേരി Tue, 17/11/2020 - 13:01
Artists ജോസ് തോമസ് Tue, 17/11/2020 - 11:39
Lyric *കുഞ്ഞാലില പൊന്നാലില Tue, 17/11/2020 - 11:31
Lyric *ഇളം മഞ്ഞും മൂളും കാറ്റും Tue, 17/11/2020 - 11:27
Artists ലഹറ നവാസ് Tue, 17/11/2020 - 08:13
Artists ഗായത്രി നമ്പ്യാർ Mon, 16/11/2020 - 22:48
Artists മോഹിത Mon, 16/11/2020 - 22:47
Film/Album ആമ്പിയർ ഫ്രാങ്കോ Mon, 16/11/2020 - 18:33
Artists മഹേഷ്‌ മഹി മഹേശ്വർ Mon, 16/11/2020 - 00:36
Artists ഡോ ഷിനു ശ്യാമളൻ Sun, 15/11/2020 - 23:27
Film/Album കൃഷ്ണൻകുട്ടി പണിതുടങ്ങി Sat, 14/11/2020 - 15:45

Pages

Contribution History

തലക്കെട്ട് Edited on Log message
പാൽനിലാവിൻ പൊയ്കയിൽ (M) Thu, 23/09/2021 - 19:24 ലിറിക്ക് ചേർത്തു
ശാലിൻ സോയ Sun, 19/09/2021 - 01:10 Comments opened
ആൻസൺ പോൾ Sat, 18/09/2021 - 21:34 ഫോട്ടോ Fb ലിങ്ക്
മെയ്ഡ് ഇൻ ക്യാരവാൻ Sat, 18/09/2021 - 21:30
പാൽനിലാവിൻ പൊയ്കയിൽ* (M) Sat, 18/09/2021 - 21:09 പുതുതായി ചേർത്തു.
പാൽനിലാവിൻ പൊയ്കയിൽ* (M) Sat, 18/09/2021 - 21:09 പുതുതായി ചേർത്തു.
മാനവ് Fri, 17/09/2021 - 23:22 ഫോട്ടോ
പാൽനിലാവിൻ പൊയ്കയിൽ* Fri, 17/09/2021 - 23:15 പുതുതായി ചേർത്തു.
നീ വരും* Fri, 17/09/2021 - 22:49
ഈശ റെബ്ബ Wed, 15/09/2021 - 14:59 പുതുതായി ചേർത്തു.
ജാക്കി ഷ്രോഫ് Wed, 15/09/2021 - 11:16
ഒറ്റ് Wed, 15/09/2021 - 11:11 പുതിയതായി ചേർത്തു
നീലാംബരപൂക്കൾ Wed, 15/09/2021 - 10:41 തിരുത്തുകൾ വരുത്തി
സുധീഷ് Tue, 14/09/2021 - 10:16
ശിവൻ സോപാനം Mon, 13/09/2021 - 22:33 ഫോട്ടോ
സത്യം മാത്രമേ ബോധിപ്പിക്കൂ Mon, 13/09/2021 - 22:27 പോസ്റ്റർ
കിരീടം Mon, 13/09/2021 - 22:03
റിസബാവ Mon, 13/09/2021 - 21:56
സ്മിത നമ്പ്യാർ Mon, 13/09/2021 - 21:45
ക്ഷണം Mon, 13/09/2021 - 21:40 Comments opened
ദൂരേ നിഴലാട്ടം Sun, 12/09/2021 - 13:08 വരികൾ ചേർത്തു.
*കൺവാതിൽ ചാരാതെ Sun, 12/09/2021 - 07:48 പുതുതായി ചേർത്തു
പുത്തൻപണം Sat, 11/09/2021 - 18:31
ജോർജ്ജ് Sat, 11/09/2021 - 18:27 Gallery updated
ശിക്കാരി Sat, 11/09/2021 - 18:00 Comments opened
പ്രജാപതി Sat, 11/09/2021 - 17:58
മാസ്റ്റർപീസ് Sat, 11/09/2021 - 17:56 Comments opened
ജോർജ്ജ് (മമ്മൂട്ടി ) Sat, 11/09/2021 - 17:53 Profile Picture Updated
രമേശ് വലിയശാല Sat, 11/09/2021 - 11:34
രമേശ് വലിയശാല Sat, 11/09/2021 - 11:33 വിവരങ്ങൾ ചേർത്തു.
ഭീഷ്മപർവ്വം Sat, 11/09/2021 - 06:28
ദൂരേ നിഴലാട്ടം Fri, 10/09/2021 - 19:07 Newly added.
രാക്ഷസ രാവണൻ Fri, 10/09/2021 - 19:04 Comments opened
ഹഷിം കദൗര Thu, 09/09/2021 - 23:26 Newly added.
ലളിതം സുന്ദരം Thu, 09/09/2021 - 13:26 Comments opened
ബ്രോ ഡാഡി Mon, 06/09/2021 - 23:21
വരാൽ Fri, 03/09/2021 - 11:47 പുതുതായി ചേർത്തു.
പൊന്നൊലീവിൻ പൂത്ത Wed, 01/09/2021 - 21:21
ഇതാ വഴി മാറിയോടുന്നു Wed, 01/09/2021 - 17:31 പുതുതായി ചേർത്തു.
പ്രിജിൽ ജെ ആർ Tue, 31/08/2021 - 11:43
തിരിമാലി Sat, 28/08/2021 - 20:22
നോ വേ ഔട്ട് Sat, 28/08/2021 - 00:47
രാജീവ് രാജൻ Fri, 27/08/2021 - 22:55 Comments opened
കൈലാസ് മേനോൻ Thu, 26/08/2021 - 02:59 Photo
നീ Thu, 26/08/2021 - 02:54
രേഷ്മ ഹർഷവർദ്ധൻ Mon, 23/08/2021 - 23:18 Comments opened
അടിത്തട്ട് Thu, 19/08/2021 - 22:09 പോസ്റ്റർ
ഏക് ദിൻ Thu, 19/08/2021 - 17:56 പുതുതായി ചേർത്തു.
വാ വാ വാ കേറി വാടാ Thu, 19/08/2021 - 17:40 Newly added.
വാ വാ വാ കേറി വാടാ Thu, 19/08/2021 - 17:40 Newly added.

Pages