ഡോ ഷിനു ശ്യാമളൻ

Dr Shinu Syamalan

കെ ആർ ശ്യാമളന്റേയും ഷീലയുടേയും മകളായി കോട്ടയം ജില്ലയിലെ എരുമേലിക്കടുത്ത് വെൺകുറിഞ്ഞിയിൽ ജനിച്ചു. ലിറ്റിൽ ഫ്ലവർ പബ്ലിക്ക് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം ചൈനയിലെ വുഹാൻ യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി ബി എസിൽ ബിരുദം നേടിയ ഷിനു 2015 -മുതൽ കേരളത്തിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഡോക്റ്ററായി സേവനം അനുഷ്ടിച്ചു വരുന്നു.

2019 -മുതൽ മോഡലിംഗിൽ സജീവമായ ഷിനു ശ്യാമളന് മോഡലിംഗിലൂടെയായിരുന്നു സിനിമയിലേക്കുള്ള അവസരമൊരുങ്ങിയത്. 2021 -ൽ ഒടിടി റിലീസായ ചെരാതുകൾ എന്ന സിനിമയിലൂടെയായിരുന്നു സിനിമാഭിനയ രംഗത്തേയ്ക്ക് ചുവടു വെയ്ക്കുന്നത്. അതിനുശേഷം വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തു. തുടർന്ന് ഓ ബേബി എന്ന സിനിമയിൽ ദിലീഷ് പോത്തൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യ വേഷം ചെയ്തു. എട്ട് സിനിമകളിൽ ഷിനു ശ്യാമളൻ അഭിനയിച്ചിട്ടുണ്ട്.

ഷിനുവിന് ഒരു മകളാണുള്ളത്. പേര് ദേവാഞ്ജലി.