Rajagopal Chengannur

എന്റെ പ്രിയഗാനങ്ങൾ

  • നഗരം നഗരം മഹാസാഗരം

    നഗരം നഗരം മഹാസാഗരം മഹാസാഗരം
    കളിയും ചിരിയും മേലേ 
    ചളിയും ചുഴിയും താഴെ
    പുറമേ പുഞ്ചിരി ചൊരിയും സുന്ദരി
    പിരിയാന്‍ വിടാത്ത കാമുകി
    പിരിയാന്‍ വിടാത്ത കാമുകി
    നഗരം നഗരം മഹാസാഗരം മഹാസാഗരം

    സ്നേഹിക്കുന്നു കലഹിക്കുന്നു
    മോഹഭംഗത്തിലടിയുന്നു
    നുരകള്‍ തിങ്ങും തിരകളെപ്പോലെ
    നരരാശികളിതിലലയുന്നു
    നഗരം നഗരം മഹാസാഗരം മഹാസാഗരം

    കുതിച്ചു പായും നഗരിയിലൊരു ചെറു-
    കൂര ചമയ്ക്കുവതെങ്ങിനെ ഞാൻ‍
    പാരാവാരത്തിരയില്‍ എന്നുടെ
    പവിഴദ്വീപു തകര്‍ന്നാലോ

    നഗരം നഗരം മഹാസാഗരം മഹാസാഗരം
    കളിയും ചിരിയും മേലേ 
    ചളിയും ചുഴിയും താഴെ
    പുറമേ പുഞ്ചിരി ചൊരിയും സുന്ദരി
    പിരിയാന്‍ വിടാത്ത കാമുകി
    പിരിയാന്‍ വിടാത്ത കാമുകി
    നഗരം നഗരം മഹാസാഗരം മഹാസാഗരം

  • മാരിവില്ലു പന്തലിട്ട

    ഓ... ഓ... ഓ.. ഓ... ഓ...
    മാരിവില്ലു പന്തലിട്ട ദൂരചക്രവാളം
    മാടിമാടിവിളിക്കുന്നതറിഞ്ഞില്ലേ...
    പഞ്ചശരൻ വളർത്തുന്ന പൈങ്കിളിപ്പെണ്ണേ..
    പൈങ്കിളിപ്പെണ്ണേ...

    (മാരിവില്ലു)

    കാനനത്തിൽ പുഷ്പമാസം വർണ്ണാക്ഷരങ്ങളാൽ
    കാമലേഖമെഴുതിയതറിഞ്ഞില്ലേ...
    കാമലേഖമെഴുതിയതറിഞ്ഞില്ലേ...
    ഓ... ഓ... ഓ.. ഓ... ഓ...

    (മാരിവില്ലു)

    കൂട്ടുകാരനിണക്കിളി ഗഗനവീഥിയിൽ...
    പാട്ടുപാടിയലയുന്നു വിരഹിയായി
    ജാലകങ്ങൾ തുറന്നിട്ടു താരുണ്യസ്വപ്നങ്ങൾ
    നീലമേഘരഥം നിന്നെ ആനയിച്ചിടും...
    നീലമേഘരഥം നിന്നെ ആനയിച്ചിടും....
    ഓ... ഓ... ഓ.. ഓ... ഓ...

    (മാരിവില്ലു)

     

    _____________________________________

     

  • ഒരു നിമിഷം തരൂ

    ഒരു നിമിഷം തരൂ നിന്നിലലിയാൻ
    ഒരു യുഗം തരൂ നിന്നെയറിയാൻ
    നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

    നീലാംബരത്തിലെ നീരദകന്യകൾ
    നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
    ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
    നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
    (ഒരു നിമിഷം)

    നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
    നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
    ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
    ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
    (ഒരു നിമിഷം)

  • ദേവദുന്ദുഭി സാന്ദ്രലയം

    മും...ലയം സാന്ദ്രലയം..ദേവദുന്ദുഭി സാന്ദ്രലയം
    ദിവ്യ വിഭാത സോപാന രാഗലയം
    ധ്യാനമുണർത്തും മൃദുപല്ലവിയിൽ
    കാവ്യമരാള ഗമനലയം

    നീരവഭാവം മരതകമണിയും
    സൗപർണ്ണികാ തീരഭൂവിൽ (2)
    പൂവിടും നവമല്ലികാ ലതകളിൽ
    സർഗ്ഗോന്മാദ ശ്രുതിവിലയം

    പൂവിതളിന്മേൽ ബ്രഹ്മം രചിക്കും
    നീഹാര ബിന്ദുവായ് നാദം
    ശ്രീലവസന്ത സ്വരഗതി മീട്ടും
    കച്ഛപി വീണയായ്‌ കാലം
    അഴകിൻ ഈറൻ നീലാഞ്ജനം ചുറ്റി
    ഹരിചന്ദന ശുഭഗന്ധമുണർത്തി
    അപ്സര കന്യതൻ (2)താളവിന്യാസ
    ത്രികാല ജതിയായ്‌ ത്രിസന്ധ്യകൾ ..
    ആ..ആ..ആ..

  • ദേവീ നിൻ ചിരിയിൽ

    ദേവീ... നിൻ ചിരിയിൽ
    കുളിരോ പാലൊളിയോ...
    അനുദിനമനുദിനം എന്നിൽ നിറയും
    ആരാധന മധുരാഗം നീ...

    മനസ്സിലെ തുളസീതീർത്ഥക്കരയിൽ
    തപസ്സിരുന്നൊരെൻ മോഹം..
    നിൻ ദിവ്യനൂപുര ധ്വനിയിലുണർന്നൂ..
    നിർമ്മല രാഗാർദ്രഭാവമായ് തീർന്നൂ..

    ചിത്രവർണ്ണാംഗിത ശ്രീകോവിലിൽ ഞാൻ
    നിത്യസിംഹാസനം നിനക്കായ് തീർത്തു..
    സ്‌നേഹോപാസനാ മന്ത്രവുമോതി..
    സ്‌നേഹമയീ ഞാൻ കാത്തിരിപ്പൂ..

     


    .

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • എന്തിനെന്നെ വിളിച്ചു നീ വീണ്ടും

    എന്തിനെന്നെ വിളിച്ചു നീ വീണ്ടും
    എന്റെ സ്വപ്നസുഗന്ധമേ..

    ഈ വസന്ത ഹൃദന്തവേദിയിൽ
    ഞാനുറങ്ങിക്കിടക്കവേ..
    ഈണമാകെയും ചോർന്നു പോയൊരെൻ
    വേണുവും വീണുറങ്ങവേ..
    രാഗവേദന വിങ്ങുമെൻ കൊച്ചു
    പ്രാണതന്തു പിടയവേ...
    (എന്തിനെന്നെ...)

    ഏഴു മാമലയേഴു സാഗര
    സീമകൾ കടന്നീ വഴി
    എങ്ങുപോകണമെന്നറിയാതെ
    വന്ന തെന്നലിലൂടവേ..
    പാതി നിദ്രയിൽ പാതിരാക്കിളി
    പാടിയ പാട്ടിലൂടവേ..
    (എന്തിനെന്നെ...)

    ആർദ്രമാകും രതിസ്വരം നൽകും
    ആദ്യരോമാഞ്ച കുഡ്മളം
    ആളിയാളിപ്പടർന്നു ജീവനിൽ
    ആ നവപ്രഭാകന്ദളം..
    ആ വിളികേട്ടുണർന്നുപോയി ഞാൻ
    ആകെയെന്നെ മറന്നു ഞാൻ ..
    (എന്തിനെന്നെ...)

  • ആലോലം പീലിക്കാവടി

    ആലോലം... പീലിക്കാവടിച്ചേലിൽ
    നീലമാമല മേലെ... ആലോലം

    ചെമ്മണി പുലരി തൻ
    കൺപീലി കാവിലെ
    മഞ്ഞുതുള്ളികൾക്കാലോലം
    ആലോലം ആലോലം...

    ആലോലം... പീലിക്കാവടിച്ചേലിൽ
    നീലമാമല മേലെ... ആലോലം

    മായൻ കുയിലിൻ കാകളിയോ
    കണ്ണനൂതും കൊന്ന കുഴൽ വിളിയോ
    മായൻ കുയിലിൻ കാകളിയോ
    കണ്ണനൂതും കൊന്ന കുഴൽ വിളിയോ
    മനം മുഴുകെ മാനം മുഴുകെ
    നാദാന്ദോളികയോ
    മലരും മലരുകൾ
    തൂവും തേനലയോ

    ആലോലം... പീലിക്കാവടിച്ചേലിൽ
    നീലമാമല മേലെ... ആലോലം

    സഖി ഹേ, കേശി മഥനം ഉദാരം
    സഖി ഹേ, കേശി മഥനം ഉദാരം
    രമയമയാസഹ മദനമനോരഥ
    ഭാവിതയാ സവികാരം
    സഖി ഹേ, കേശി മഥനം ഉദാരം

    യമുനാതീരവന നികുഞ്ജങ്ങളിൽ
    കമനീയാംഗൻ കാമോപമൻ
    ഗോപികാഹൃദയ ചോരനുദാരൻ
    അരമണികളിൽ കാൽത്തളകളിൽ
    അനുപമലയഭര രാസകേളിതൻ
    ലാസ്യ ലഹരിയിൽ
    തിരകൾ ഞെറികൾ പകരും

    ആലോലം... പീലിക്കാവടിച്ചേലിൽ
    നീലമാമല മേലെ... ആലോലം

    പ്രിയേ ചാരുശീലേ, പ്രിയേ ചാരുശീലേ
    മുൻ‌ച മയി മാനം അനിദാനം
    പ്രിയേ ചാരുശീലേ
    ത്വമസി മമ ഭൂഷണം, ത്വമസി മമ ജീവനം
    ത്വമസി മമ ഭൂഷണം, ത്വമസി മമ ജീവനം
    ത്വമസി മമ ഭവജലധി രത്നം
    പ്രിയേ ചാരുശീലേ, പ്രിയേ ചാരുശീലേ

        

     

     

     

    എഴുതിയത് : കിഷോർ

  • ഏകാന്തതേ നിന്റെ ദ്വീപിൽ

     

    ഏകാന്തതേ നിന്റെ ദ്വീപില്‍
    ഏകാന്തമാം ഒരു ബിംബം (2)
    വേർപെടും വീഥിയില്‍ ഒന്നില്‍
    തേങ്ങലായി മാറുന്ന ബിംബം
    (ഏകാന്തതേ ...)

    ആശകള്‍ മേയുന്ന തീരം
    നീലിമ മായുന്ന തീരം (2)
    നേരിയ ശ്വാസലയത്തില്‍
    ഇവിടെ വിടരും അരിയ മലരും അഴലണിയുകയോ
    ഇണക്കിളി തന്‍ ചിറകൊടിയുകയോ
    (ഏകാന്തതേ ...)

    വാക്കുകള്‍ തേടുന്ന മൗനം
    സാന്ദ്രത കൂടുന്ന മൗനം (2)
    മനസ്സില്‍ നിന്നുലയുന്ന നാളം
    അറിയാതെ തെറ്റുന്ന താളം
    ഇരവില്‍ പകലില്‍ നിഴലില്‍ നിഴലായ്‌
    നെഞ്ചോടു ചേരുന്ന ദുഃഖം
    (ഏകാന്തതേ ...)
  • പുളിയിലക്കരയോലും പുടവ

    പുളിയിലക്കരയോലും പുടവചുറ്റി
    കുളുർ ചന്ദനത്തൊടുകുറി ചാർത്തി…
    നാഗഫണത്തിരുമുടിയിൽ
    പത്മരാഗമനോജ്ഞമാം പൂ…തിരുകീ
    സുസ്മിതേ നീ വന്നൂ! ഞാൻ വിസ്മിതനേത്രനായ് നിന്നൂ (പുളിയില…)

    പട്ടുടുത്തെത്തുന്ന പൌർണ്ണമിയായ്
    എന്നെ തൊട്ടുണർത്തും പുലർ വേളയായ്
    മായാത്ത സൌവർണ്ണസന്ധ്യയായ്
    നീയെൻ മാറിൽ മാലേയസുഗന്ധമായീ…
    സുസ്മിതേ നീ വന്നൂ ഞാൻ വിസ്മിതനേത്രനായ് നിന്നൂ (പുളിയില…)

    മെല്ലെയുതിരും വളകിലുക്കം പിന്നെ
    വെള്ളിക്കൊലുസ്സിൻ മണികിലുക്കം
    തേകിപ്പകർന്നപോൽ തേന്മൊഴികൾ
    നീയെൻ ഏകാന്തതയുടെ ഗീതമായീ…
    സുസ്മിതേ നീ വന്നൂ! ഞാൻ വിസ്മയലോലനായ് നിന്നൂ (പുളിയില…)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് വ്യാഴം, 01/01/2015 - 18:00
സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് വ്യാഴം, 01/01/2015 - 17:59
Vilasini Reema വ്യാഴം, 01/01/2015 - 17:57
റീമ വ്യാഴം, 01/01/2015 - 17:57
കൊട്ടറ ഗോപാലകൃഷ്ണന്‍ വ്യാഴം, 01/01/2015 - 17:54
കുമ്മാട്ടി വ്യാഴം, 01/01/2015 - 17:49
സാൻഡ്‌ സിറ്റി വ്യാഴം, 01/01/2015 - 17:47
കുമ്മാട്ടി വ്യാഴം, 01/01/2015 - 17:37
ഒരുനാൾ ഇന്നൊരു നാൾ വ്യാഴം, 01/01/2015 - 17:26
മായ Mon, 29/12/2014 - 17:40
പുഷ്പങ്ങൾ Mon, 29/12/2014 - 03:08
മുക്കുറ്റികള്‍ പൂക്കുന്നൊരു Mon, 29/12/2014 - 03:04
മിഴികളോരോ ഋതുവസന്തം Mon, 29/12/2014 - 02:58
മിഴികളോരോ ഋതുവസന്തം Mon, 29/12/2014 - 02:55
മക്കൾ മാഹാത്മ്യം ചൊവ്വ, 23/12/2014 - 02:35
അജയൻ ചൊവ്വ, 23/12/2014 - 02:34
മഞ്ഞിൻ ചിറകുള്ള Mon, 22/12/2014 - 05:35
മണികണ്ഠൻ Mon, 22/12/2014 - 05:33
ഡോക്ടർ പശുപതി Mon, 22/12/2014 - 05:16
വേണു Mon, 22/12/2014 - 05:16
കഥയ്ക്കു പിന്നിൽ Sat, 20/12/2014 - 04:25
തകര വ്യാഴം, 18/12/2014 - 02:02
ജോവിയൽ ഫിലിംസ് വ്യാഴം, 18/12/2014 - 02:00
വിദൂഷകൻ വ്യാഴം, 18/12/2014 - 01:40
പാഥേയം ബുധൻ, 17/12/2014 - 17:41
ശശികല ബുധൻ, 17/12/2014 - 16:58
പാഥേയം ബുധൻ, 17/12/2014 - 16:48
കുസുമവദന മോഹസുന്ദരാ ചൊവ്വ, 16/12/2014 - 14:45
അഗ്നിസാക്ഷി ചൊവ്വ, 16/12/2014 - 13:56
രാവിൻ നിലാമഴക്കീഴിൽ Mon, 15/12/2014 - 04:56
മായാമഞ്ചലിൽ ഇതുവഴിയേ Mon, 15/12/2014 - 01:27
സോമൻ Sat, 13/12/2014 - 22:19
സോമൻ Sat, 13/12/2014 - 21:56
ആനന്ദ് വെള്ളി, 12/12/2014 - 14:09
കണ്ട്രി ടാക്കീസ് വെള്ളി, 12/12/2014 - 04:22
ഒറ്റയാൾ‌പ്പട്ടാളം വ്യാഴം, 11/12/2014 - 06:17
ഒറ്റയാൾ‌പ്പട്ടാളം വ്യാഴം, 11/12/2014 - 06:15
ബേബി രഞ്ജു വ്യാഴം, 11/12/2014 - 06:12
ബേബി പ്രീതിക വ്യാഴം, 11/12/2014 - 06:10
അച്ചാമ്മക്കുട്ടിയുടെ അച്ചായൻ Mon, 08/12/2014 - 05:29
തോംസണ്‍ വില്ല Sat, 06/12/2014 - 04:28
ഓർമ്മകളേ വിട തരൂ വെള്ളി, 05/12/2014 - 05:17
പഴന്തമിഴ് പാട്ടിഴയും വെള്ളി, 05/12/2014 - 05:03 സ്വരമുറങ്ങും നാവിലെന്തേ വരിമറന്ന പല്ലവി മഞ്ഞുറയും രാവറയില്‍ മാമലരായ് നീ കൊഴിഞ്ഞു ..corrected
ഗീത ഉമ്മൻ മാത്തൻ വ്യാഴം, 04/12/2014 - 03:19
ആമയും മുയലും ബുധൻ, 03/12/2014 - 16:45
ആമയും മുയലും ബുധൻ, 03/12/2014 - 16:38
സീത 1980 ബുധൻ, 03/12/2014 - 16:32
തെളിയൂ നീ പൊൻ വിളക്കേ ബുധൻ, 03/12/2014 - 05:35
കുടുകുടു പാണ്ടിപ്പെണ്ണ് Sat, 29/11/2014 - 12:42 യേശുദാസ്,എൽ ആർ അഞ്ജലി എന്നു തിരുത്തി
ഭാര്യ വ്യാഴം, 27/11/2014 - 17:13

Pages