മുക്കുറ്റികള്‍ പൂക്കുന്നൊരു

മുക്കുറ്റികള്‍ പൂക്കുന്നൊരു മുറ്റത്തിളവെയില്‍ കായും
താമരത്തേന്‍കുരുവീ..
മുത്തുക്കുട പട്ടുക്കുട തേന്‍കുരിവിക്കാരാരോ
നീര്‍ത്തുന്നു പൂമാനമോ
പള്ളിത്തിരുമുറ്റത്തെ ചെല്ലച്ചെറുപ്രാവേ നീ
പോരൂ കൂടെ പോരൂ
കുറുമൊഴികളിലൊരു കഥയുടെ തേനോ

മുക്കുറ്റികള്‍ പൂക്കുന്നൊരു മുറ്റത്തിളവെയില്‍ കായും
താമരത്തേന്‍കുരുവീ..
മുത്തുക്കുട പട്ടുക്കുട തേന്‍കുരിവിക്കാരാരോ
നീര്‍ത്തുന്നു പൂമാനമോ
ആഹാഹ ..ആഹാ ..

മണ്ണിന്റെ ആത്മാവിന്‍ കണ്ണീര്‍പ്പൂമുത്താണ് നീ
ഏ ..നിന്റെ കൈക്കുമ്പിളില്‍ കണ്ണീരും മുത്തായി വരും
കിന്നരം മീട്ടി ഞാന്‍ പാടുന്നേ യറുശലേം കന്യകേ പോരൂ വേഗം
മുന്തിരിത്തോട്ടത്തില്‍ രാപ്പാര്‍ക്കും ആരോ നിന്നെന്നെ
ക്ഷണിച്ചീടുന്നു..

ആത്മാവിൽ നോവുകള്‍ ആരാരോ പങ്കിടുന്നൂ
ഹാ നാമിന്നീ ഹേമന്ത രാവിന്റെ രോമാഞ്ചങ്ങള്‍
മാറോടണച്ചു പൊന്നമ്പിളി പോറ്റുന്ന മാന്‍‌പേട തന്‍ തോഴി നീ
ശാരോണിന്‍ ചെമ്പനീര്‍പ്പൂവെനിക്കേകീടും
ആരാമപാലകന്‍ നീ..

മുക്കുറ്റികള്‍ പൂക്കുന്നൊരു മുറ്റത്തിളവെയില്‍ കായും
താമരത്തേന്‍കുരുവീ..
മുത്തുക്കുട പട്ടുക്കുട തേന്‍കുരിവിക്കാരാരോ
നീര്‍ത്തുന്നു പൂമാനമോ
പള്ളിത്തിരുമുറ്റത്തെ ചെല്ലച്ചെറുപ്രാവേ നീ
പോരൂ കൂടെ പോരൂ
കുറുമൊഴികളിലൊരു കഥയുടെ തേനോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mukkuttikal pookkunnoru

Additional Info

അനുബന്ധവർത്തമാനം