ദേവീക്ഷേത്ര നടയിൽ

ദേവീക്ഷേത്രനടയില്‍
ദീപാരാധന വേളയില്‍  (2)
ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
ദേവികേ  നീയൊരു കവിത
തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

ആലിലത്തട്ടിലൊരായിരം പൂവുമായ്‌
ആരാധനയ്ക്കായ് വന്നവളേ
അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
ആത്മസഖീ നീ ഒഴുകി വരൂ
തളിരില കൈയ്യാല്‍ തഴുകും നേരം
അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (4 votes)
Deveekshethra nadayil