കണ്ണാലെ പാര്

കണ്ണാലെ പാര് പുന്നാര മോനേ മോനേ മോനേ (2)
കണ്ടാൽ ഞെട്ടണ ലണ്ടൻ പട്ടണം ഏറിയ കാറുകൾ
ജോറുള്ള ബസ്സുകൾ
പാറിപ്പറക്കും ബിമാനങ്ങൾ ബേറെയും
ആകെക്കണ്ടു പകയ്ക്കല്ലെ മോനേ
കണ്ണാലെ പാര് പുന്നാര മോനേ മോനേ മോനേ

പടിഞ്ഞാറൻ കടപ്പുറം തന്നിൽ നടക്കണ
പലപല കിസ്സകളു കാണു പൊന്നുമോനേ
കുളിക്കണബേഷത്തിലു സായിപ്പും മാദാമ്മേം
കുതിക്കണകുതി കണ്ടാ..അള്ളോ
കുളിക്കണകുളികണ്ടാ
കണ്ണാലെ പാര് പുന്നാര മോനേ മോനേ മോനേ

തെക്കു നിന്നു ബടക്കോട്ടേക്കൊരു തുർക്കിക്കപ്പലു പോകണ്
പൊന്തിച്ചാടിപ്പോകും കപ്പലിലെന്തെല്ലാം ചരക്കുകളുണ്ട്
ഇഞ്ചി ചുക്കു കാപ്പി ചായ കൊഞ്ചൻ മാക്രി കുഞ്ഞൻ മത്തി
ഇൻഡ്യൻ ബ്രാണ്ടി കശുവണ്ടി
കണ്ണാലെ പാര് പുന്നാര മോനേ മോനേ മോനേ

റോമാപ്പട്ടാളം കണ്ടാൽ ശീമാപ്പട്ടാളം
തോക്കുനീട്ടണ പട്ടാളം ലാക്കു നോക്കണ പട്ടാളം
നോക്കു മോനേ മാറ്റാന്മാരുടെ നേർക്കു ചാടണ പട്ടാളം
റോമാപ്പട്ടാളം കണ്ടാൽ ശീമാപ്പട്ടാളം

ത്രിശ്ശൂരു പൂരം കണ്ടാ ഇക്കാ കൂട്ടായി നേർച്ച കാണ്
മലയാറ്റൂർപള്ളി കണ്ടാ  ചാക്കൊ
പെരുന്നാളു ദെവസമാണ്
നായികമാരെ കണ്ണെറിയുന്നൊരു പ്രേംനസീറിനെ കാണണ്ടേ
ജയഭാരതിയുണ്ട് രാജകോകിലയുണ്ട്
ഷീലേ കണ്ടാ  ശാരദ വേറേ
ഭാസിയെ കണ്ടാ റബ്ബേ ബേഷം കണ്ടാ
പഹയ നോക്കു ബഹദൂറാണ്
പറയാനുണ്ടോ ബഹുജോറാണ്
പിന്നെയുമുണ്ടു പലപല സങ്ങതി
പിന്നെക്കാണാം കളിതീർന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannale paaru

Additional Info

അനുബന്ധവർത്തമാനം