കിളിക്കൊത്ത കരളുള്ള

 

ആ..ആ.ആ.ആ.ആ..
കിളിക്കൊത്ത കരളുള്ള വെളുത്ത പെണ്ണ്
കണ്ണിൽ വിളക്കും  വെച്ചിരിക്കണ പുതിയ പെണ്ണ്
കളിയാക്കും നേരം നിന്റെ ചുവന്ന ചുണ്ടിൽ
വിരിയുന്ന പൂവിന്റെ കഥയറിഞ്ഞു
ഞങ്ങളു കഥയറിഞ്ഞു
(കിളിക്കൊത്ത...)

തനതന്തിന തന്തിനാ തന്തിന തന്തിന്നാ
തനതന്തിന തന്തിനാ തന്തിന തന്തിന്നാ

മൊഞ്ചുള്ള മേനിയാകെ മുല്ലപ്പൂവത്തരു പൂശി (2)
മാരനൊരുങ്ങുന്നു മണവാളനായ് (2)
തീപ്പൊരി കണ്ണിലു തേൻ കുടം മനസിലു
ബീവി നിൻ ചാരത്ത് ഇളം തെന്നലു (2)
(കിളിക്കൊത്ത...)
തനതന്തിന തന്തിനാ തന്തിന തന്തിന്നാ
തനതന്തിന തന്തിനാ തന്തിന തന്തിന്നാ

മൈന പൂങ്കിളിയാള് മാന്തളിർ മേനിയാള് (2)
മാരന്റെ മനസ്സിലു മാരിവില്ലിവള് (2)
നേരമായോമനേ മണിയറ പൂകുവാൻ
മണവാട്ടിയായ് നീ ചമഞ്ഞൊരുങ്ങ്
നല്ല മണവാട്ടിയായ് നീ ചമഞ്ഞൊരുങ്ങ്
(കിളിക്കൊത്ത...)
തനതന്തിന തന്തിനാ തന്തിന തന്തിന്നാ
തനതന്തിന തന്തിനാ തന്തിന തന്തിന്നാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kklikkotha karalulla

Additional Info

അനുബന്ധവർത്തമാനം