മായാമഞ്ചലിൽ ഇതുവഴിയേ

മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളേ…
കാണാതംബുരു തഴുകുമൊരു തൂവൽ തെന്നലേ…
ആരും പാടാത്ത പല്ലവി കാതിൽ വീഴുമീ വേളയിൽ
കിനാവുപോൽ വരൂ വരൂ…. (മായാമഞ്ചലിൽ)

ഏഴുതിരിവിളക്കിന്റെ മുന്നിൽ ചിരിതൂകി
മലർത്താലം കൊണ്ടുവന്നതാര് (2)
കനകമഞ്ചാടി പോലെ...ആ…ആ..ആ
കനകമഞ്ചാടി പോലെ അഴകുതൂകുമീ നേരം…
ഏതൊരോർമ്മയിൽ നിന്നു നീ ആരെ തേടുന്നു ഗോപികേ…
കിനാവിലെ മനോഹരീ… (മായാമഞ്ചലിൽ)

പൂനിലാവ് പെയ്യുമീറൻ രാവിൽ
കതിരാമ്പൽ കുളിർപൊയ്കനീന്തിവന്നതാര്.‍..(2)
പവിഴമന്ദാരമാല പ്രകൃതിനൽകുമീ നേരം(2)
മോഹകുങ്കുമം പൂശി നീ ആരെ തേടുന്നു ഗോപികേ…
കിനാവിലെ സുമംഗലീ…. (മായാമഞ്ചലിൽ)

xQ0qvfV5OtU