nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സുമംഗലീ നീയോർമ്മിക്കുമോ Mon, 10/08/2020 - 22:58
ജിതേഷ് കക്കടിപ്പുറം Sat, 01/08/2020 - 16:04
ജിതേഷ് കക്കടിപ്പുറം Sat, 01/08/2020 - 15:44
ഇല്ലിക്കാടും ചെല്ലക്കാറ്റും Sun, 14/06/2020 - 23:48
പനിനീരിൻ മണമുള്ള നൂറു തേച്ച് Mon, 08/06/2020 - 23:25
പഞ്ചവടിയിലെ പർണ്ണാശ്രമത്തിൻ Mon, 08/06/2020 - 23:23
മോഹസ്വരൂപിണീ Mon, 08/06/2020 - 23:10
മോഹസ്വരൂപിണീ Mon, 08/06/2020 - 23:10
കെ ജയകുമാർ വെള്ളി, 29/05/2020 - 20:48
വാ വാ മനോരഞ്ജിനീ വെള്ളി, 22/05/2020 - 20:32
കള്ളന്‍ ചക്കേട്ടു ആരും കണ്ടാല്‍ മിണ്ടണ്ട വെള്ളി, 22/05/2020 - 20:22
കള്ളന്‍ ചക്കേട്ടു ആരും കണ്ടാല്‍ മിണ്ടണ്ട വെള്ളി, 22/05/2020 - 20:22
മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം വ്യാഴം, 21/05/2020 - 11:41
എനിക്കൊരു പെണ്ണുണ്ട് വ്യാഴം, 21/05/2020 - 11:40
പൊന്നമ്പിളി കാത്തുനിൽക്കും വ്യാഴം, 21/05/2020 - 11:31
തെച്ചിപ്പൂവേ മിഴി തുറക്കൂ വ്യാഴം, 21/05/2020 - 11:29
കരിമുകിൽ കാട്ടിലെ വ്യാഴം, 21/05/2020 - 11:27
മഞ്ഞും കുളിരും കുഞ്ഞിക്കിളിയും വ്യാഴം, 21/05/2020 - 11:25
ഇല്ലിക്കാടും ചെല്ലക്കാറ്റും വ്യാഴം, 21/05/2020 - 11:23
യമുനേ നിന്നുടെ നെഞ്ചിൽ വ്യാഴം, 21/05/2020 - 11:20
കോടമഞ്ഞിൻ താഴ്വരയിൽ വ്യാഴം, 21/05/2020 - 11:15
സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം - F ബുധൻ, 13/05/2020 - 18:30
സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം ബുധൻ, 13/05/2020 - 18:28
സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം ബുധൻ, 13/05/2020 - 18:26
സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം ബുധൻ, 13/05/2020 - 18:14
സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം ചൊവ്വ, 12/05/2020 - 15:03

Pages