തെച്ചിപ്പൂവേ മിഴി തുറക്കൂ

ആ..ആ..ആ..ആ..
തെച്ചിപ്പൂവേ മിഴി തുറക്കൂ
തേനുണ്ണാൻ വന്നൂ കാമുകൻ (2)
കണ്ണിൽ വിടർന്ന ശൃംഗാരം
ചുണ്ടിൽ നിറഞ്ഞ  സിന്ദൂരം (2) 
(തെച്ചിപ്പൂവേ...)

കണ്ടു വന്ന പൂങ്കിനാവിൽ
ചെണ്ടണിഞ്ഞ തേൻകിനാവിൽ
മത്സഖീ നീ മാത്രമല്ലേ അല്ലേ അല്ലേ (2)
മുല്ലമാല ചാർത്തി നിന്നെ മുത്തമിട്ടു നിന്ന നേരം
ഓമനേ എൻ നെഞ്ചിലാകെ  രോമാഞ്ചം
കണ്ണിൽ കറുത്ത മീനാട്ടം
ചുണ്ടിൽ കവിഞ്ഞ തേൻ ചാട്ടം (2) 
(തെച്ചിപ്പൂവേ...)

ചൈത്ര മാസ നീലരാവിൽ
ചിത്രവർണ്ണ  പൂനിലാവിൽ
നിൻ ചിരി പൊൻ പൂക്കൾ കണ്ടു കണ്ടൂ കണ്ടൂ (ചൈത്ര..)
മന്ദഹാസലോലനായ് നീ മാറിലെന്നെ ചേർത്ത നേരം
പാരിടത്തിലാകെയേതോ തേരോട്ടം
കണ്ണിൽ തെളിഞ്ഞ പൊന്നോളം
ചുണ്ടിൽ തുടുത്ത തീനാളം (2)

(തെച്ചിപ്പൂവേ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thechippoove mizhi thurakkoo