സിന്ദൂരപ്പൂംചുണ്ടിണയിലു
സിന്ദൂരപ്പൂം ചുണ്ടിണയിലു തിങ്ങി വിങ്ങണു
തേനല അല അല അല (2)
മന്ദാരപ്പൂംകണ്ണുകളാൽ വീശി നീയൊരു പൊൻ വല ഓ...(സിന്ദൂര..)
ആ തേനലയില്ല പൊൻവലയില്ല
തേടി വരാനൊരു വണ്ടില്ല
ആ തേയിലത്തോട്ടത്തിൽ ഊഞ്ഞാലാടണു
തെക്കൻ കാറ്റിന്റെ തേൻ കുളിരേ
പാടി വന്നൂ പൂങ്കുഇലേ
ആടി നിന്നു മാമയിലേ
.(സിന്ദൂര..)
തേനല അല അല അല (2)
മന്ദാരപ്പൂംകണ്ണുകളാൽ വീശി നീയൊരു പൊൻ വല ഓ...(സിന്ദൂര..)
ആ തേനലയില്ല പൊൻവലയില്ല
തേടി വരാനൊരു വണ്ടില്ല
ആ തേയിലത്തോട്ടത്തിൽ ഊഞ്ഞാലാടണു
തെക്കൻ കാറ്റിന്റെ തേൻ കുളിരേ
പാടി വന്നൂ പൂങ്കുഇലേ
ആടി നിന്നു മാമയിലേ
.(സിന്ദൂര..)
കണ്ണാടിക്കവിളിൽ താമരപ്പൂമൊട്ട്
പൂവണിച്ചുണ്ടുകളിൽ പുന്നാരപ്പാട്ട് (2)
ആ മാണിക്യക്കല്ലേ മാറാതെ നില്ലു
മാരന്റെയമ്പു മാറത്തു കൊണ്ടേ
തൊട്ടു തൊടാതിനി ഈണം പാടുമ്പോൾ
ഈണം കളിക്കണു പൂങ്കരള്
നിൻ മനസ്സും എൻ മനസ്സും
ചേലിലൊന്നായ് ചേർന്നലിഞ്ഞു
.(സിന്ദൂര..)
തുമ്പപ്പൂവിതളിൽ തുമ്പിക്ക് തുള്ളാട്ടം
നീലപ്പൂമിഴിയിൽ കോലമയിലാട്ടം (2)
ആ ..തെക്കുന്നു വന്നത് പൂമണമല്ല
തൈമുല്ലപ്പെണ്ണിന്റെ സ്വപ്നങ്ങളു
ആ ആകാശക്കൊന്നയ്ക്ക് പൂ വന്നതല്ല
മൂവന്തിപ്പെണ്ണിന്റെ മെയ്യഴക്
നീയറിഞ്ഞോ ഞാനറിഞ്ഞോ
നെഞ്ചിനുള്ളിൽ തേനുറഞ്ഞേ
.(സിന്ദൂര..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sindoorappoomchundinayil
Additional Info
ഗാനശാഖ: