ഇല്ലിക്കാടും ചെല്ലക്കാറ്റും

ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മിൽ ചേരും നിമിഷം
താരും തളിരും ചൂടും ഹൃദയം
മഞ്ഞും മഴയും മലരായ് മാറും

(ഇല്ലിക്കാടും)

താനേ പാടും മാനസം
താളം ചേർക്കും സാഗരം
ഈ വെയിലും കുളിരാൽ നിറയും
കണ്ണിൽ കരളിൽ പ്രണയം വിരിയും
കളിയും ചിരിയും നിറമായ് അലിയും

(ഇല്ലിക്കാടും)

മോഹം നൽകും ദൂതുമായ്
മേഘം ദൂരേ പോയ്‌വരും
തേനൊലിയായ് കിളികൾ മൊഴിയും
അരുവിക്കുളിരിൽ ഇളമീൻ ഇളകും
അരുമച്ചിറകിൽ കുരുവികൾ പാറും

(ഇല്ലിക്കാടും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (3 votes)
Illikkaadum chellakkattum