ചിരി തൂകും തുമ്പീ മുന്നിൽ ആടി വാ
ചിരി തൂകും തുമ്പീ മുന്നിൽ ആടി വാ
മനമാകെ നിൻ സ്വരം
മിഴിയാകെ നിൻ മുഖം
ഒരു കനവിൻ മധുനിറയും കണിമലരായ് വാ
തെയ് തെയ് തകതോം
തിത്തെയ്
സ്വർണനൂപുരങ്ങൾ ചാർത്തി എന്നിൽ
രാഗ ദേവിയായ് നൃത്തം ചെയ്യാൻ (2)
വന്നിടുമോ നീ
എന്റെ ഓമലേ
സ്വപ്നവുമായ് കാത്തുനില്പൂ ഞാൻ
ഇരു ഉടലുകൾ ഒരു ഹൃദയവുമായ് വാ
എന്തതിശമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ (2)
ചിരി തൂകും തുമ്പീ മുന്നിൽ ആടി വാ
സപ്തസാഗരങ്ങൾ പാടും ഗാനം
തമ്മിലേക ഭാവ താളം നൽകും (2)
നൊമ്പരങ്ങളിൽ തേൻ പുരട്ടുവാൻ
ചുംബനങ്ങളാൽ എന്നെ മൂടുവാൻ
ഒരു തളിരിലെ കുളിരമൃതുമായ് നീ വാ
സ്നേഹത്തിൻ ഗീതം വാഴ്ത്തപ്പെടേണം എന്നെന്നും എവിടെയും (2)
(ചിരി തൂകും തുമ്പീ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chiri thookum thumbee
Additional Info
ഗാനശാഖ: