യമുനേ നിന്നുടെ നെഞ്ചിൽ
ആ.. ആ....
ഹൊയ് രേ രേ രേ ഹൊയ്യാരെ ഹൊയ്യ്
യമുനാ തീരേ ഹൊയ്യാരെ ഹൊയ്
യമുനേ നിന്നുടെ നെഞ്ചിൽ
നിറയെ കാർനിറമെന്തേ
പറയൂ നിന്നിലലിഞ്ഞോ കാർവർണ്ണൻ (2)
പാവം പെൺ കൊടിമാരെ
പാട്ടിൽ നിർത്തുമവൻ
പാവം നിന്നുടെ നെഞ്ചിൽ
പാട്ടായ് മുങ്ങിയവൻ (ഹോയ്...)
പൂങ്കന്നിമാരൊത്തു പാടുന്നു കണ്ണൻ
പുന്നാരമോരോന്നു ചൊല്ലുന്ന കള്ളൻ (2)
പൈമ്പാൽക്കുടം ഏറ്റി പോം പെണ്ണാളിൻ പിമ്പേ (2)
തുമ്പിക്കിടാവു പോൽ തുള്ളുന്നതാരോ
കാണാക്കൊമ്പിലിരുന്നേ പാടും കിന്നരനോ
കാടിൻ പൊന്മയിൽ പോലെ
ആടും സുന്ദരനോ
ആ. . ആ. . . .
പൂമ്പീലി കണ്ടാലോ തുള്ളുന്നു കണ്ണൻ
പൂമ്പട്ടു വാരിക്കവർന്നോരു കള്ളൻ (2)
പൊൻകാൽത്തള പാടുന്ന പാദങ്ങൾ നോക്കി (2)
പിന്നാലെ പിന്നാലെ കൂടുന്നതാരോ
മായാലീലകളാടാൻ മണ്ണിൽ വന്നവനോ
മാനത്തമ്പിളി പോലെ
കണ്ണിൽ പൊൻകണിയോ (ഹോയ്..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Yamune ninnude nenchil