കള്ളന്‍ ചക്കേട്ടു - D

കള്ളന്‍ ചക്കേട്ടു ആരും കണ്ടാല്‍ മിണ്ടണ്ട പയ്യേപ്പയ്യേ കൊണ്ടെത്തിന്നോട്ടേ
തീവെട്ടിച്ചുണ്ടന്‍ മേലേ നീലക്കായലില്‍ താളത്തണ്ടും വീശിപ്പായുമ്പം
അഴകേ.. ആരുയിരേ... ഇതിലേ... വാ കല്യാണത്തേനുണ്ണും തുമ്പിയല്ലേ

കള്ളന്‍ ചക്കേട്ടു ആരും കണ്ടാല്‍ മിണ്ടണ്ട പയ്യേപയ്യേ കൊണ്ടു തിന്നോട്ടേ

തിത്തിത്താര തെയ്യെത്താര തിത്തേ തക തെയ്യേത്താര
തിത്തിത്താര തിത്തിത്താര തെയ്യ് (2)

നില്ലിലൂടെയെന്‍ നൊമ്പരങ്ങളൊരു മിന്നു മാല പണിയും
മിന്നുമാല പൂത്താലിയാക്കി വിരഹങ്ങള്‍ മാറ്റിടുമ്പോള്‍
മധുരം നുണഞ്ഞ ചുണ്ടില്‍ മനസ്സമ്മതം വിളമ്പും
ഹൃദയങ്ങള്‍ തൊട്ടുമുളയോലകള്‍ തഴുകും ഓടമായിയൊഴുകും

കള്ളന്‍ ചക്കേട്ടു ആരും കണ്ടാല്‍ മിണ്ടണ്ട പയ്യേപ്പയ്യേ കൊണ്ടെത്തിന്നോട്ടേ
തീവെട്ടിച്ചുണ്ടന്‍ മേലേ നീലക്കായലില്‍ താളത്തണ്ടും വീശിപ്പായുമ്പം

തനിന്‍റെ കൈകളില്‍ ഞാന്‍ വെറും നയമ്പെന്‍റെ തോണിയിനി നീ
നമ്മള്‍ ഒന്നു ചേര്‍ന്നീ വിശാലലയകര്‍മ്മകായലോരം
കരളിന്‍ കിനാക്കള്‍ മേയും കുടിലൊന്നു തീര്‍ത്തു വാഴാം
അതിലൊന്നുരണ്ടു മണിനാമ്പുകള്‍ വളരുമെങ്കിലാത്മ സുകൃതം

കള്ളന്‍ ചക്കേട്ടു ആരും കണ്ടാല്‍ മിണ്ടണ്ട പയ്യേപ്പയ്യേ കൊണ്ടെത്തിന്നോട്ടേ
തീവെട്ടിച്ചുണ്ടന്‍ മേലേ നീലക്കായലില്‍ താളത്തണ്ടും വീശിപ്പായുമ്പം
അഴകേ.. ആരുയിരേ... ഇതിലേ... വാ കല്യാണത്തേനുണ്ണും തുമ്പിയല്ലേ
കള്ളന്‍ ചക്കേട്ടു ആരും കണ്ടാല്‍ മിണ്ടണ്ട പയ്യേപയ്യേ കൊണ്ടു തിന്നോട്ടേ
തീവെട്ടിച്ചുണ്ടന്‍ മേലേ നീലക്കായലില്‍ താളത്തണ്ടും വീശിപ്പായുമ്പം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kallan Chekkettu - D

Additional Info

Year: 
1999

അനുബന്ധവർത്തമാനം