ശൈവസങ്കേതമേ വൈഷ്ണവാചാരമേ
ശൈവസങ്കേതമേ വൈഷ്ണവാചാരമേ
സച്ചിതാനന്ദനേ ദൈവമേ
കുംഭനും
വേലനും തമ്പിയാം ബാലനേ
കുമ്പിടാം പന്തളം ദാസനെ
വിഷ്ണുവിൻ മായയോ ശങ്കരൻ
ലീലയോ
വാവരിൻ തോഴനോ ആരു നീ
അച്ഛനാരപ്പനേ അമ്മയാരപ്പനേ
കൈതൊഴാം
പമ്പയിൽ ജാതനെ
കാനനം കാത്തിടണം കേരളം പോറ്റിടണം
നെഞ്ചകം വാണരുളും
സ്വാമിയേ
അത്തലിൽ തുഴഞ്ഞിടും ഭക്തരിൽ കനിഞ്ഞിടും
മുക്തിതൻ സനാതനസത്യമേ
മണ്ഡലംവ്രതങ്ങളിൽ അഞ്ജലീജപങ്ങളിൽ
സംക്രമം വണങ്ങുവാൻ
വരുമ്പോൾ
കണ്ണിലും തിളങ്ങണേ കാതിലും മുഴങ്ങണേ
ചുണ്ടിലും വിളങ്ങണേ പൊരുളേ
വാഴ്ത്തിയും വണങ്ങിയും പാടിയും പുകഴ്ത്തിയും
കാട്ടിലൂടലിഞ്ഞിവർ
വരുമ്പോൾ
സത്യമാം പടിയ്‌ക്കുമേൽ ഭദ്രമാം നടയ്ക്കുമേൽ
മുദ്രയാം വിളക്കു
കണ്ടിടുമ്പോൾ
ഭക്തമാനസങ്ങളിൽ ശുദ്ധമായുറഞ്ഞ നെയ്
തൃപ്തരായെറിഞ്ഞുടച്ചിടുമ്പോൾ
താന്തമാ മലയ്‌ക്കുമേൽ ശാന്തമായുർന്നിടും
കാന്തിജ്യോതിരൂപമേ തൊഴുന്നേൻ
ആയിരം കരങ്ങളിൽ ആയിരം മുഖങ്ങളിൽ
ആയിരം വരങ്ങളും തരണേ
ആയിരം പദങ്ങളിൽ ആയിരം സ്വരങ്ങളിൽ
ആയിരം
ജപങ്ങളും തരണേ
അമ്പൊടും വില്ലൊടും പൊന്നമ്പലം വാണരുളും
തമ്പുരാനുള്ളുരുകി ശരണം
വില്ലിടും ചൊല്ലൊടിതാ മല്ലിടും
മല്ലരിവർ
കല്ലിടുംകുന്നു കടന്നിടുന്നേൻ
കാട്ടിലെ വൻപുലിയെ കാത്തിടും
ശംഭുസുതാ
നാട്ടിലെ മൺപുലികൾ തൊഴുന്നേ
സന്നിധാനത്തിലെഴും ശബരിപീഠത്തിൽ
വീഴും
ശത ശരംകുത്തികളായിടുന്നേ
അഴുതയും കഴുതകളും തഴുതയും തൊഴുതുവരും
വഴികളിൽ മിഴിയുഴിയും അഴകേ
കുഷ്ഠനും കൂനനുമങ്ങിഷ്ടസങ്കീർത്തനമേ
ചിത്തനെയ്പ്പായസ തൽപരനേ
വാഴുവോർ ആശയവും, വീഴുവോർ ആശ്രയവും
കേഴുവോർ ആശ്രമവും പണിയും
മാനിനും മാനവനും മീനിനും മീനവനും
പാരിനും
താരകനും പ്രിയനേ
നെഞ്ചിലെ കാടുകളെ കാക്കണേ
മാമലയിൽ വാസനേ
മാമകരത്തിടമ്പേ
ഞങ്ങളിൽ ഞങ്ങളെ നീ ഞങ്ങളാക്കീടണമേ
ശ്രീധരാ ശങ്കരസംഭവനേ
(ശൈവ)
സ്വാമിയേ - ശരണമയ്യപ്പാ
പമ്പയിൽ ജാതനേ -
ശരണമയ്യപ്പാ
പന്തളദാസനേ - ശരണമയ്യപ്പാ
സത്യമാം പൊന്നുപതിനെട്ടാം പടിമുകളിൽ
വാണരുളും
അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനേയ് -
ശരണമയ്യപ്പാ
ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പസ്വാമിയേയ് - ശരണമയ്യപ്പാ