ശോകമൂകമായ് - F

ശോകമൂകമായ് വഴിമാറി യാത്രയായ്
ഇനിയുമില്ല ജലതരംഗ സംഗമോത്സവം
രണ്ടു തുള്ളികൾ പനിനീർച്ചിരാതുകൾ
സ്വയമലിഞ്ഞൊരരുവിയായി ഒഴുകിയെങ്കിലും
ശോകമൂകമായ് വഴിമാറി യാത്രയായ്

കൂട്ടംകൂടി പാട്ടും പാടി ശാന്തരായതും
കൂലംകുത്തി പാഞ്ഞലറി കോപമാർന്നതും
കുഞ്ഞുകുഞ്ഞു മോഹങ്ങൾക്കും തോണിയോട്ടുവാൻ
ചെല്ലപ്പങ്കായങ്ങൾ നൽകി കാത്തിരുന്നതും
സ്‌നേഹസാഗരം ചേരും നേരത്തും കാലച്ചൂതാട്ടം
ചുഴിയും നുരയും ചിതറും വേളയിൽ
ശോകമൂകമായ് വഴിമാറി യാത്രയായ്

സ്വപ്‌നങ്ങൾതൻ ചായച്ചെപ്പിൽ 
മിന്നും വർണ്ണങ്ങൾ
സ്വന്തങ്ങൾക്കും ബന്ധങ്ങൾക്കും താലിപ്പൂ ചാർത്തി
നാടുതോറും ദീപമേറ്റാൻ രാത്രിഗന്ധിതൻ
തീച്ചാമുണ്ഡിക്കോലം തുള്ളി ദൈവത്താരുമായ്
ജീവിതം പോലും ദാനം നൽകീടും കണ്ണീർതീർത്ഥങ്ങൾ
അഴലിൻ നിഴലിൽ വഴികൾ വേറെയായ്

ശോകമൂകമായ് വഴിമാറി യാത്രയായ്
ഇനിയുമില്ല ജലതരംഗ സംഗമോത്സവം
രണ്ടു തുള്ളികൾ പനിനീർച്ചിരാതുകൾ
സ്വയമലിഞ്ഞൊരരുവിയായി ഒഴുകിയെങ്കിലും
ശോകമൂകമായ് വഴിമാറി യാത്രയായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shokamookamaay - F

Additional Info

Year: 
1999

അനുബന്ധവർത്തമാനം