ആലപ്പുഴ വാഴും

തച്ചിലേടത്ത് ഭഗവതിയേ തൃക്കടാക്ഷങ്ങള്‍ ചൊരിയണമേ
തൃക്കടാക്ഷങ്ങള്‍ ചൊരിയണമേ...

ആലപ്പുഴ വാഴും ജയകാളീ 
ജയലളിത നടന ശീലത്തൊരു കേളിക്കൊടി പാറും പടകിളകിയൊഴുകി
മേളത്തൊടു താളത്തൊടു ജാലക്കരവിരുതുപൊരുതി
ആണുങ്ങട മാനങ്ങടെ വീറൂട്ടിയൊരു-
ശിരുമാടിപ്പിടി വാശിത്തുഴയൂന്നിപ്പിണര്‍ വിതറി വിതറി
വീരത്തകില്‍ നാദസ്വരഘോഷം തരും ഒലിയും ഒളിയും
അലയില്‍ ഇളകി അഴകു തഴുകി 
പടകു പടകു പടകള്‍ മുറുകി
എതിരു കുതിരെ തളരും അളവില്‍ അടരു തുടരും അമരമണിയും
ജയം വരും വരം തരും
(ആലപ്പുഴ വാഴും...)

ജകജലജനങ്ങള മനം നിറഞ്ഞാല്‍ പലതിനുമിന്നടിപിടി ഉഴിഞ്ഞവര്‍ക്കകം തെളിഞ്ഞാല്‍
ഇടംവലം തിരിഞ്ഞവര്‍ സ്വയം മറന്നാല്‍
മനസ്സുകള്‍ ചെന്നിടം നിറമ്മറന്നവര്‍ 
കരം കൊടുത്താല്‍
പഴംപുരാണങ്ങള്‍ ഞൊടി പുനര്‍ജനിച്ചീടാം
ഇളംകരള്‍ പൂക്കള്‍ നറുമണം ചൊരിഞ്ഞീടാം
പുഴുക്കിനെ മെഴുക്കുകള്‍ വഴുക്കിയും മെഴുക്കിയും കുഴപ്പകക്കുഴപ്പമാക്കാം
(ആലപ്പുഴ വാഴും...)

ജനഗണമനങ്ങൾതന്‍ രസത്തടങ്ങള്‍ കരകളിൽ ആരവഹരമുതിർത്തിടും മൊഴിക്കുടങ്ങള്‍
കുരവകളുഴിഞ്ഞെറിഞ്ഞനുഗ്രഹിച്ചാല്‍ അതിശയ കാഹളരസചിലന്തികള്‍ പറന്നു പൊങ്ങും
അകത്തളംതോറും തുടരടര്‍ക്കളം മാറും
മനക്കരള്‍ക്കാവില്‍ നിലവിളക്കുകള്‍ പൂക്കും
കൊടുക്കുവാന്‍ അടുത്തിടാം ഒലിക്കുവാന്‍ പഠിച്ചിടാം
ജലാശയക്കിരീടമേ നാം
(ആലപ്പുഴ വാഴും...)

കുരവകളിടുന്നവര്‍ വികാരപൂര്‍വ്വം പരിസരവാക്മൊഴികള്‍ ഒതുങ്ങിടാതുറഞ്ഞു തുള്ളും
തിരപ്പുറം വിറയ്ക്കുമീ പരുന്തുതോണി ചിറകുകള നീര്‍ത്തിറങ്ങണ മുഹൂര്‍ത്തമായ് ജയപ്പറമ്പില്‍
ഒരായിരം നാദം ശ്രുതിയിടുന്നോരീ നേരം
മനം തെളിഞ്ഞാടാന്‍ ജയമയില്‍പ്പിറാവേ വാ
ഇതാവരുന്നജയ്യമാം ജലച്ചിലങ്കതന്‍ സ്വരം മനങ്ങളില്‍ പറന്നിറങ്ങാൻ
(ആലപ്പുഴ വാഴും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alappuzha vaazhum

Additional Info

Year: 
1999