കടുവായെ കിടുവ പിടിക്കുന്നോ

ഹോയ് ഹോയ് ഹോയ്
കടുവായേ കിടുവ പിടിക്കുന്നോ  അമ്പമ്പോ
മരയോന്തിനു ചായമടിക്കുന്നോ  അയ്യയ്യേ
വവ്വാലിനെ ഊഞ്ഞാല്‍ ആട്ടുന്നോ  കുമാരി
പുഴമീനിനു നീന്തല്‍ കോച്ചിങ്ങോ  കൂത്താടി
കനവും പോയേ കളവും പോയേ  കാനാടി കുട്ടിച്ചാത്താ
ആവാഹായ സ്വാഹാവായ 
ഹോയ് ഹോയ് ഹോയ്
കടുവായേ കിടുവ പിടിക്കുന്നോ  അമ്പമ്പോ
മരയോന്തിനു ചായമടിക്കുന്നോ  അയ്യയ്യേ

ആഞ്ഞിലിത്തടി വെട്ടിപ്പണിതൊരു
മോടിവള്ളമിറക്കുന്നേ
മോടി വള്ളമിറക്കുന്നേ - ഹോയ്
വേലുമുര്‍ഖനും അട്ടച്ചുരുളനും ആഞ്ഞുചീറ്റി വലിക്കുന്നേ
ആഞ്ഞുചീറ്റി വലിക്കുന്നേ ഹോയ്
ഒരുവള്ളപ്പാടിന്‍ ദൂരെ ചങ്ങാടം മാറ്റുന്നേ
ചങ്ങാടം മാറ്റുന്നേ ഹോയ്
പൊടിമായാലീലാജാലം അടിവേരു പറിക്കുന്നേ
അടിവേരു പറിക്കുന്നേ ഹോയ്
കരിമൂര്‍ഖനു പിടിവീണൊരു ഗരുഢന്‍ കളി കണ്ടോടാ
ഇടിമിന്നലോടെതിരാടിയ പന വീണതു കണ്ടോടാ
ഇടുങ്ങി നടുങ്ങി ഒടുങ്ങി മടങ്ങി 
അടങ്ങി ഒതുങ്ങി ധൂം
കടുവായേ കിടുവ പിടിക്കുന്നോ  അമ്പമ്പോ
മരയോന്തിനു ചായമടിക്കുന്നോ  അയ്യയ്യേ
പധപമ ഗമപധ പാ
സരിസരി സരിസരി സാ
ഹേഹേ....

കാട്ടുമാക്കനോടിഷ്ടം കൂടിയ വേട്ടനായുടെ കോലത്തില്‍
വേട്ടനായുടെ കോലത്തില്‍ ഹോയ്
ചാട്ടവാറടി കപ്പം വാങ്ങുമൊരു-
ത്തമത്തൊഴിലുണ്ടല്ലോ
ഉത്തമത്തൊഴിലുണ്ടല്ലോ ഹോയ്
അടി പാതി ആളും പാതി ആഹാരം പപ്പാതി
ആഹാരം പപ്പാതി ഹോയ്
അടിതെറ്റ്യാലാനേം വീഴും കരുമാടിപ്പിള്ളാരേ
കരുമാടിപ്പിള്ളാരേ ഹോയ്
കൊലകൊമ്പനു വലവീണിട-
മസുരാംഗണപാതാളം
അതുകൊണ്ടൊരു കഥ ചൊല്ലെടാ കമലാസന പണ്ടാരം
അടിച്ചും ഒളിച്ചും അരിച്ചു പൊടിച്ചും നനച്ചു കുളിച്ചും വാ

കടുവായേ കിടുവ പിടിക്കുന്നോ  അമ്പമ്പോ
മരയോന്തിനു ചായമടിക്കുന്നോ  അയ്യയ്യേ
വവ്വാലിനെ ഊഞ്ഞാല്‍ ആട്ടുന്നോ  കുമാരി
പുഴമീനിനു നീന്തല്‍ കോച്ചിങ്ങോ  കൂത്താടി
കനവും പോയേ കളവും പോയേ  കാനാടി കുട്ടിച്ചാത്താ
ആവാഹായ സ്വാഹാവായ
ആവാഹായ..സ്വാഹാവായ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaduvaye kiduva pidikkunno

Additional Info

Year: 
1999