പനിനീരിൻ മണമുള്ള നൂറു തേച്ച്
പനിനീരിൻ മണമുള്ള നൂറു തേച്ച്
കിളിവാലൻ വെറ്റിലച്ചുരുൾ തെറുത്ത്
പൂമുഖവാതില്‍പ്പടിമേൽ എൻ
ഓമനേ നീ കാത്തിരിക്കയല്ലേ
പാതിത്തിരുമെയ്യാളൊത്തൂഞ്ഞാലിലാടും
തിരുവാതിര രാത്രിയല്ലേ
തിരുവാതിര രാത്രിയല്ലേ
തിരുവാതിര തിരുവാതിര തിരുവാതിര രാത്രി
ശിവപാർവതി മംഗല്യതിരുവാതിര രാത്രി
ഈറൻ മുടിയിൽ നീ ചൂടി നിൽക്കും
ഓരിതൾപ്പൂവിൽ ഞാൻ ഉമ്മ വെയ്ക്കും (2)
മാറിലെയാലിലത്താലി തഴുകി നിൻ
കാതിൽ ഞാനിങ്ങനെ മൂളും
ഇത്തിരിപ്പൂവേ ചുവന്ന പൂവേ
ഇത്ര നാൾ നീയെങ്ങു പോയി പൂവേ
തിരുവാതിര തിരുവാതിര തിരുവാതിര രാത്രി
ശിവപാർവതി മംഗല്യതിരുവാതിര രാത്രി
ആനകൾ പൊന്നിൽക്കുളിച്ചു നിൽക്കും
ആയിരം താലത്തിൽ പൂവിളക്കും (2)
ആയില്യം കാവിലെ പൂരം കഴിഞ്ഞാലും
കാതിലീ പഞ്ചാരിമേളം
തൃക്കാക്കരെ തിരുനക്കരെ തൃച്ചെമ്പരത്തും
കുളിച്ചു തൊഴുതെന്നു വന്നു പൂവേ
തിരുവാതിര തിരുവാതിര തിരുവാതിര രാത്രി
ശിവപാർവതി മംഗല്യതിരുവാതിര രാത്രി (പനിനീരിൻ...)
----------------------------------------------------------------------