ആവണിപ്പാടമാകവേ - F
ആവണിപ്പാടമാകവേ
നിലാവ് പെയ്ത രാവുപോയ്
കാതര സ്നേഹഗീതികൾ
രാപ്പാടി വീണ്ടും പാടിയോ
ശിലകൾക്കിടയിൽ നിന്ന് നീർ.. ചോലയൊന്നുണർന്നുവൊ
തരള മധുരമോർമ്മകൾ
താണുയർന്നു പാറിയോ
ആവണിപ്പാടമാകവേ
നിലാവ് പെയ്ത രാവുപോയ്
മോഹിക്കും കണ്ണിനു കണിമലരും
ദാഹിക്കും ചുണ്ടിനു മധുകണവും
നേദിച്ചു നിൽക്കുമീ മൂക-
സ്നേഹത്തിൻ നൊമ്പരമാരിയോ
ജീവനിലേതോ ദാഹമുണർന്നു
ശ്രാവണ മംഗലഗീതങ്ങൾ പാടാൻ
ആവണിപ്പാടമാകവേ
നിലാവ് പെയ്ത രാവുപോയ്
മൂടൽമഞ്ഞിന്റെ മുഖപടവും
ചൂടിയൊരോമൽ പുലരിയിതാ
തൂവൽ കുടഞ്ഞൊരു ചാരെ
ജാലകപക്ഷികൾ പാടിയോ
വാതിൽ തുറക്കൂ വാസരകന്യേ
സ്നേഹിച്ചു തീരാത്തൊരാത്മാവ് പാടി
ആവണിപ്പാടമാകവേ
നിലാവ് പെയ്ത രാവുപോയ്
കാതര സ്നേഹഗീതികൾ
രാപ്പാടി വീണ്ടും പാടിയോ
ശിലകൾക്കിടയിൽ നിന്ന് നീർ.. ചോലയൊന്നുണർന്നുവൊ
തരള മധുരമോർമ്മകൾ
താണുയർന്നു പാറിയോ
ആവണിപ്പാടമാകവേ
നിലാവ് പെയ്ത രാവുപോയ്