റ്റിറ്റോ പി തങ്കച്ചൻ
കെ ഒ തങ്കച്ചന്റെയും ഓമന തങ്കച്ചന്റെയും മകനായി പത്തനംതിട്ട ജില്ലയിലെ കുളനടയിൽ ജനിച്ചു. കിടങ്ങന്നൂർ എസ് വി ജി വി യിൽ നിന്നുമായിരുന്നു റ്റിറ്റോയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം തമിഴ്നാട് തൃച്ചി AEC കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടി. തുടർന്ന് മെക്കാനിക്കൽ എഞ്ചിനീയർ ആയി ബാംഗ്ലൂരിൽ ജോലി. ശേഷം ആലുവയിൽ മെക്കാനിക്കൽ ഡിസൈൻ എഞ്ചിനീയരായും ജോലി ചെയ്തു.
ഷോർട്ട് ഫിലിമുകളിൽ പാട്ടുകൾ എഴുതിക്കൊണ്ടായിരുന്നു റ്റിറ്റോ ഗാനരചനയ്ക്ക് തുടക്കമിടുന്നത്. റ്റിറ്റോ തിരക്കഥയെഴുതി സംവിധാനം ചെയ്ത മാംഗല്യം തന്തുനാനേന, ഓമനത്തിങ്കൾ കിടാവോ എന്നീ ഷോർട്ഫിലിമുകളിലെഴുതിയ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടതോടെയാണ് കൂടുതൽ പാട്ടുകൾ എഴുതാനുള്ള അവസരങ്ങൾ ലഭിച്ചത്. ഒട്ടനവധി ഷോർട്ട് ഫിലുമുകൾക്കും മൂസിക് വീഡിയോസിനും അദ്ധേഹം പാട്ടുകൾ എഴുതിയിട്ടുണ്ട്. ആഹാ എന്ന സിനിമയില് ഗാനരചന നിർവഹിച്ചുകൊണ്ടാണ് റ്റിറ്റോ ചലച്ചിത്ര ഗാനരംഗത്ത് തുടക്കംകുറിയ്ക്കുന്നത്. ഗായിക സയനോരയുടെ സംഗീതത്തിലായിരുന്നു ഗാനങ്ങൾ എഴുതിയത്. അതിനുശേഷം പത്രോസിന്റെ പടപ്പുകൾ, ജോ & ജോ, കുടുക്ക് 2025, കൂൺ, കന്നഡ ഡബ്ബിംഗ് സിനിമയായ 777 ചാർലി എന്നിയുൾപ്പെടെ പത്തിലധികം സിനിമകൾക്ക് പാട്ടുകൾ പാട്ടുകൾ എഴുതിയിട്ടുണ്ട്.