ഈരേഴുലകിലും
ഇത്താ ഇന്താ
തെയ്യത്തക തിമൃതെയ്
തെയ്യത്തക തിമൃതെയ്
ഈരേഴുലകിലും വാണരുളും
നാഥനെ പുണ്യാളനെ (2)
കർത്തനേശുവിൻ കൈ പിടിച്ചൊരു
മാർത്തോമയാണേ..
തക തിമൃതെയ് (2)
ഇത്താ ഇന്താ
തെയ്യത്തക തിമൃതെയ്
തെയ്യത്തക തിമൃതെയ്
ഇന്നെന്റെ നാടും കാത്തിടാനായ്
വാഴ്ത്തിടാനായ് ഞങ്ങളും (2)
ഏദൻ തോട്ടം നട്ടവനെ
കുമ്പിടുമിന്നേ..
തക തിമൃതെയ് (2)
ഇത്താ ഇന്താ
തെയ്യത്തക തിമൃതെയ്
തെയ്യത്തക തിമൃതെയ്
അഴിവതില്ല നിൻ
പൊലിമ സുതനെ
അകമെ പുറമെ പരിശുദ്ധാ..
തെയ് തെയ് (2)
തരണേ പരനെ
ധരയിൻ പുരനെ
സ്തുതികളായിരം ഉയരുന്നെ..
തെയ് തെയ് (2)
വാഴ്ക വാഴ്ക
ഈശോ തന്നുടെ
ശിഷ്യനായൊരു ശ്ലീഹനെ..
തെയ് തെയ് (2)
ഇത്താ ഇന്താ
തെയ്യത്തക തിമൃതെയ്
തെയ്യത്തക തിമൃതെയ്
ചെമ്പെടുക്കടി ചേലൊരുക്കടി
മിന്നുകെട്ടടിയെ എടിയേ
മിന്നുകെട്ടടിയെ
പാതിരാ പെരുന്നാള് കൂടാൻ
കൂട്ടിരുന്നേ താകൃത തിത്തെയ്
കൂട്ടിരുന്നേ താകൃത തിത്തെയ്
ഇത്താ ഇന്താ
തെയ്യത്തക തിമൃതെയ്
തെയ്യത്തക തിമൃതെയ്
പട്ടുടുക്കടാ പുട്ടടിക്കടാ
കെട്ട് മംഗളമേ അടിയേ
കെട്ട് മംഗളമേ
പളളിമേടയിൽ പെണ്ണൊരുത്തി
കാത്തിരുന്നേ താകൃത തിത്തെയ്
കാത്തിരുന്നേ താകൃത തിത്തെയ്
ഇത്താ ഇന്താ
തെയ്യത്തക തിമൃതെയ്
തെയ്യത്തക തിമൃതെയ്