ദി ഹിം ഓഫ് ധർമ്മ
തുടി താളമിന്നു
കടലായി
ധരയാകെ..
തിരയലയെ..
മേതാരം മേലെ മഞ്ഞിലാ..
ആരാരോ തേടും വെണ്ണിലാ..
സഞ്ചാരി..
നീ പോകും സവാരി..
തീരാതീ കച്ചേരി
പോലെന്നും വിണ്ണിൽ ഗാനമായിതാ..
സംഗീതമേ..
സർവ്വം സന്തോഷമേ..
സാരം സുന്ദരമേ
സാദരമെൻ നെഞ്ചിൽ
പുളകം കൊള്ളുമേ..
സടു ഗുടു ഗുടു പോ വണ്ടി..
പല വിധ കഥ നാടിനി..
പെരുവഴിയില് കണ്ടോ നീ..
മനമുണരണ മാനം കൂടെ വാ..
ചിറകുയരണ രാവിത്
കനവെഴുതിയ പാരിത്
പിടിവിടു ഗുടു പോകുന്നെ
ഉല്ലാസം പാറും പട്ടമേ..
ഈ യാത്രയിന്നു തുടരേ
നീ കൂട്ടിനായി അരികെ
മായാ ലോകമൊന്നു തിരയാൻ
വാ ആരോഹി..
പൊൻചിരിയുടെ ചിറകേറി
സങ്കടമതു മതിയാക്കി
നദിയലകളിലിനിയൊരു
താളമായ്..
അറിയാതീ വീഥികളിൽ
അതിരില്ലാ വാനങ്ങളിൽ
ഞാൻ എന്ന ഭാവം ഉള്ളിൽ
വെടിയുക നൊടികളിൽ
പുതിയൊരു പിറവിയായ്
കൂടില്ലയെ..
ആരും തേടില്ലയെ..
കാറ്റിനു കൂടെവിടെ നാടെവിടെ
പറയാൻ പരിഭവമില്ലയെ
സടു ഗുടു ഗുടു പോ വണ്ടി..
പല വിധ കഥ നാടിനി..
പെരുവഴിയില് കണ്ടോ നീ..
മനമുണരണ മാനം കൂടെ വാ..