എൻ സർവ്വമേ
നിലവേ നീയേ
തെളിയുന്ന മേലെ വാനിൻ മതിയേ..
വാനിൽ നീ
മണ്ണിൽ ഞാൻ
നീയെന്റെ സ്വന്തമേ..
അമ്പിളിയെ..
കണ്മുന്നിലായ് വിരിയേ..
എന്നരികത്തു നീ വരുമോ..
പിരിയാതെ ചേരുമോ..
നീയെൻ നെഞ്ചിനാഴമേ
നീയെൻ പാട്ടിനീണമേ
നീ നിറഞ്ഞുവെൻ കനവാകെ
ഉയിരേ എൻ ജീവനെ
എൻ സർവ്വമേ..
ഉള്ളിന്റെയുള്ളിൽ ജീവനായ്
എൻ ശ്വാസമായ്
നീ മാത്രമേയെന്നും
എന്നെ അറിയുവാൻ
എന്നിലലിയുവാൻ
ആ മേഘത്തേരിൽ നീയും വന്നോ
നിന്നെ കാണുവാൻ
കൂടെയാടുവാൻ
കൊതിയോടെ ഞാൻ നിന്നിതാ..
അമ്പിളിയെ..
കണ്മുന്നിലായ് വിരിയേ..
എന്നരികത്തു നീ വരുമോ..
പിരിയാതെ ചേരുമോ..
നീയെൻ നെഞ്ചിനാഴമേ
നീയെൻ പാട്ടിനീണമേ
നീ നിറഞ്ഞുവെൻ കനവാകെ
ഉയിരേ എൻ ജീവനെ
എൻ സർവ്വമേ..
കണ്ണാരം പൊത്തി കളിക്കുവാൻ
കഥ പറയുവാൻ
ഇനി നീയൊരാൾ മതി..
ജനലോരവും
വന്നു നിന്നിടും
ഞാൻ പിണങ്ങിയാൽ
ഇണങ്ങാൻ വരും
തിങ്കൾ കണ്മണി
എൻ നിഴലായി നീ
വീഴാതെ കാത്തെന്നെ നീ..
അമ്പിളിയെ..
കണ്മുന്നിലായ് വിരിയേ..
എന്നരികത്തു നീ വരുമോ..
പിരിയാതെ ചേരുമോ..
നീയെൻ നെഞ്ചിനാഴമേ
നീയെൻ പാട്ടിനീണമേ
നീ നിറഞ്ഞുവെൻ കനവാകെ
ഉയിരേ എൻ ജീവനെ
എൻ സർവ്വമേ..