ആരാണത്

പ്രണയ കഥ
തിരഞ്ഞു തിരഞ്ഞു
ഗഥ കഥന കഥ
മെനഞ്ഞു ധം.

ജപമിരുന്നു
തുരന്നു തുരന്നു
തല ഉരുളിയാക്കി
വെയ് മൂട്ടിൽ തീയേ..

അടപടലം പുകയും
ചിതയിലൊരു
തിരികൊളുത്തി
നടനം..

നൊടിയിടയിൽ
പറന്നു പറന്നു 
വിത ഇട്ടതാരു
വഴി വെട്ടുന്നാര് ?

ആരാണ് അത്
ആരാണ് ഇത്
പോരാതെയൊരു
സന്ദേഹമിത്
വല്ലാതെയൊരു 
വല്ലായ്മയിത് 
തീരാതെയൊരു
പൊല്ലാപ്പാണെ..

കണ്ണിലെരിയും പൊരി തീയാണോ?
ഉള്ളിലൊരു കലിയാണോ?

പാര പണിയുന്നൊരു പോരിൽ
കട്ടായം വീഴ്ത്തും നിന്നെ..

നോക്കിലൊരു വശപ്പിശകേറുന്നോ?
 ആക്കിയൊരു ചിരിയാണോ?

പ്രേമ ശരമെറിയുന്നാരോ?
പെട്ടെന്ന് പൂട്ടും പൊന്നേ..

തൊടുത്തു വിടും
അമ്പിൻ മൂർച്ചയിലും 
തോറ്റു പിന്മാറാൻ മനസില്ലാ..

കൊടുത്തതാര്
കുടുക്കി പിടിക്കും
ഉറക്കമെങ്ങോ പോയെ..

വെറുതെ..

നാലു തുള്ളി
മഷിയിൽ എഴുതിയതോ 
വരുത്തി വെച്ച
വിനയത് കൂടിയതോ..

നോക്കിയിരുന്നയ്യയ്യോ
വല്ലാത്ത കഷ്ടങ്ങൾ
വന്നാലും തന്നാലും
എന്താല്ലേ..

ആരാണ് അത്
ആരാണ് ഇത്
പോരാതെയൊരു
സന്ദേഹമിത്
വല്ലാതെയൊരു 
വല്ലായ്മയിത് 
തീരാതെയൊരു
പൊല്ലാപ്പാണെ..
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Aaraanathu

Additional Info

Year: 
2022

അനുബന്ധവർത്തമാനം