കാറ്റത്തെ കിളിക്കൂട്
തന്റെ കാമുകന് വിവാഹിതയും കുട്ടികളും ഉള്ള സ്ത്രീയുമായി പ്രേമം ഉണ്ടെന്ന് തെറ്റിദ്ധരിച്ച കാമുകി ആ സ്ത്രീയുടെ ഭർത്താവുമായി പ്രേമം ഉണ്ടെന്ന് നടിക്കുന്നു അത് കാരണം നിരപരാധികളായ അവരുടെ കുടുംബജീവിതം ഉലയുന്നു. എല്ലാം ശരിയായി, തെറ്റിദ്ധാരണകൾ മാറി കാമുകി കാമുകൻ ഒന്നിച്ചോ എന്നതാണ് കാറ്റത്തെ കിളിക്കൂട് പറയുന്ന കഥ.
Actors & Characters
Actors | Character |
---|---|
പ്രൊഫസ്സർ ഷേക്സ്പിയർ കൃഷ്ണപ്പിള്ള | |
ശാരദ | |
ഉണ്ണികൃഷ്ണൻ | |
ആശാതമ്പി | |
ഇന്ദിരാതമ്പി | |
ഇന്ദു മോൾ | |
ചന്തു മോൻ | |
കൃഷ്ണപ്പിള്ളയുടേയുംശാരദയുടെയും മകൾ | |
മീനാക്ഷി | |
അപ്പുണ്ണി നായർ | |
സ്കൂൾ വാൻ കിളി | |
കൃഷ്ണപ്പിള്ളയുടേയും ശാരദയുടേയും മകൾ |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ഭരത് ഗോപി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടൻ | 1 983 |
എസ് ജാനകി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായിക | 1 983 |
ഭരതൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കലാസംവിധാനം | 1 983 |
പി വി ഗംഗാധരൻ | ഫിലിം ക്രിട്ടിക്ക് അവാർഡ് | മികച്ച ചിത്രം | 1 983 |
പി വി ഗംഗാധരൻ | ഫിലിം ഫാൻസ് അസോസിയേഷൻ അവാർഡ് | മികച്ച ചിത്രം | 1 983 |
പി വി ഗംഗാധരൻ | ഏഷ്യ പസഫിക് ഇന്റർനാഷണൽ ഫിലിം ഫെസ്റിവൽ | പ്രത്യേക ജൂറി പുരസ്കാരം | 1 985 |
ഭരത് ഗോപി | ഫിലിം ഫെയർ അവാർഡ് | മികച്ച നടൻ | 1 983 |
ഭരത് ഗോപി | ഫിലിം ക്രിട്ടിക്ക് അവാർഡ് | മികച്ച നടൻ | 1 983 |
കഥ സംഗ്രഹം
രേവതിയുടെ ആദ്യചിത്രം
പ്രൊഫ. "ഷേക്സ്പിയർ" കൃഷ്ണപിള്ള(ഭരത് ഗോപി )വളരെ സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു. അദ്ദേഹത്തിൻ്റെ സ്നേഹനിധിയായ ഭാര്യ ശാരദ (ശ്രീവിദ്യ ). ഒരു വീട്ടമ്മയാണ്, അവർക്ക് മൂന്ന് പെൺമക്കളും ഒരു മകനും. കോളേജിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ പഠിപ്പിക്കുന്ന പ്രൊഫസർ കൃഷ്ണപിള്ളയുടെ ഇഷ്ടപ്പെട്ട വിഷയം ഷേക് സ്പിയർ കൃതികൾ ആണ്. അതിനെക്കുറിച് പത്രമാസികകളിൽ എഴുതാറുണ്ട്. അത്കൊണ്ടാണ് അദ്ദേഹം ഷേക് സ്പിയർ കൃഷ്ണപിള്ള എന്നറിയപ്പെട്ടിരുന്നത്. കോളേജ് പഠനകാലത്തെ പ്രണയം പരാജയപ്പെട്ടതിനാൽ അവിവാഹിതയായി തുടരുന്ന ഇന്ദിര തമ്പിയാണ് ( കെ പി എ സി ലളിത )അവരുടെ അയൽവാസി. അവളുടെ അനന്തരവൾ ആശാ തമ്പി (രേവതി ) അവിടത്തെ കോളേജിൽ ചേർന്ന് പഠിക്കാൻ ബാംഗ്ലൂരിൽ നിന്നും അവിടെ എത്തി അവളോടൊപ്പം താമസം തുടങ്ങുന്നു ആശയുടെ സുഹൃത്തും ബാംഗളൂരിലെ അയൽക്കാരനുമായ ഉണ്ണികൃഷ്ണൻ(മോഹൻലാൽ )അവളുടെ കോളേജിലേ കായിക പരിശീലകൻ ആണ്. ഉണ്ണിയുമായി പ്രേമത്തിലായ ആശ അവൻ പറഞ്ഞിട്ടാണ് ഇംഗ്ലീഷ് ഐച്ചിക വിഷയമായി എടുത്ത് ആ കോളേജിൽ അഡ്മിഷൻ തേടി എത്തിയത്. അവൾ ശാരദയോട് പറഞ്ഞ് പ്രൊഫ.കൃഷ്ണപിള്ളയെകൊണ്ട് അഡ്മിഷന് ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടു. അഡ്മിഷൻ കിട്ടി. അവൾ പ്രൊഫസറുടെ വീട്ടിലെ ടെലിഫോൺ ഉണ്ണിയുമായി സംസാരിക്കാൻ ഉപയോഗിച്ചു. അത്കൊണ്ട് ശാരദയ്ക്ക് അവരുടെ പ്രേമ ബന്ധം അറിയാമായിരുന്നു. ശാരദയുടെ ശുപാർശയിൽ പ്രൊഫ.കൃഷ്ണപിള്ള ആദ്യമായി ആശയ്ക്ക് വീട്ടിൽ വെച്ച് ഇംഗ്ലീഷ് ട്യൂഷൻ എടുക്കാമെന്ന് സമ്മതിച്ചു. ആശ ഉണ്ണിയെ പ്രൊഫസറുടെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് വന്ന് ശാരദയ്ക്ക് പരിചയപ്പെടുത്തുന്നു. വീണ വായിക്കുന്ന ശാരദയെ കണ്ടപ്പോൾ ഉണ്ണി അവന്റെ അമ്മയെ ഓർത്തു. കുട്ടിയായി ഇരുന്നപ്പോൾ മരിച്ചു പോയ അമ്മ രുദ്ര വീണ വായിക്കുമായിരുന്നു. അവൻ ശാരദയിൽ തന്റെ അമ്മയെ കണ്ടു. സംഗീതത്തിൽ താല്പര്യം ഉണ്ടായിരുന്നത് കൊണ്ട് അവരോട് അടുപ്പം തോന്നി.. പൊതുവെ സംശയാലുവും എല്ലാം തന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്നും ശഠിക്കുന്ന ആശ ഉണ്ണിയുമായി പലപ്പോഴും വഴക്കിട്ടു .ഉണ്ണികൃഷ്ണൻ ശാരദയുമായി സംഗീതത്തോടുള്ള ഇഷ്ടം കാരണം അടുക്കുന്നതും സംസാരിക്കുന്നതും പലപ്പോഴും അവിടെ ഉള്ള ആശയെ അവഗണിക്കുന്നതും അവളിൽ ഉണ്ണി ശാരദമാരെക്കുറിച്ച് തെറ്റിദ്ധാരണ ഉളവാക്കുന്നു ആശ എത്ര ചോദിച്ചിട്ടും അവൻ ശാരദയെ താൻ എങ്ങനെ കാണുന്നു എന്ന് പറഞ്ഞില്ല.. ഇതോടെ ഉണ്ണിയുമായി പിണങ്ങിയ ആശ അവനെയും ശാരദയെയും ഒരു പാഠം പഠിപ്പിക്കാൻ പ്രൊഫസറെ കരുവാക്കുന്നു , . ആശയുടെ അപക്വമായ പെരുമാറ്റം കാരണം ഉണ്ണികൃഷ്ണൻ പ്രകോപിതനാകുന്നു. നിരാശയായ ആശ, ഉണ്ണികൃഷ്ണനോടുള്ള പ്രതികാരം തീർക്കാനായി പ്രൊഫ. കൃഷ്ണപിള്ളയുമായി പ്രണയത്തിലാണെന്ന് നടിക്കുന്നു. പ്രൊഫസർ ആദ്യം മടിച്ചുവെങ്കിലും പക്ഷേ പതുക്കെ അവളെ ഇഷ്ടപ്പെട്ടു തുടങ്ങി. പ്രൊഫസർ ആശയോടോപ്പം രാത്രി ക്ലബ്ബുകളിലേക്ക് പോകാൻ തുടങ്ങി,ഹോട്ടലിൽ ഡിന്നർ കഴിക്കുന്നു. വീട്ടിൽ പ്രൊഫസർ വരുന്നതും കാത്ത് ഡിന്നർ കഴിക്കാതെ കാത്തിരിക്കുന്ന ശാരദയെ അത് വിഷമിപ്പിക്കുന്നു. താൻ പുറത്തു നിന്നും ഡിന്നർ കഴിച്ചു എന്ന് പറഞ്ഞ് ഉറങ്ങാൻ പ്രൊഫസർ പോകുമ്പോൾ അവൾ ഭക്ഷണം കഴിക്കാതെ രാത്രികൾ കഴിച്ചു കൂട്ടി. രാത്രി പ്രൊഫസരോടൊപ്പം വൈകി തൊട്ടുരുമ്മി കാറിൽ വന്നിറങ്ങുന്നത്, ട്യൂഷന് വരുമ്പോൾ അവളോട് സംസാരിക്കാതെ പ്രൊഫസറുടെ മുറിയിൽ കയറി കതക് അടയ്ക്കുന്നത് ഒരു വേലക്കാരിയോടെന്നപോലെ ചായ ഓർഡർ ചെയ്യുന്നത്.. എല്ലാം ശാരദയെ വേദനിപ്പിച്ചു. ഇക്കാര്യം ശാരദ ഇന്ദിരയെ ചെന്ന് കണ്ട് സംസാരിക്കുന്നു. തന്റെ കുടുംബം തകരുന്നതിൽ നിന്നും രക്ഷിക്കണമെന്ന് കരഞ്ഞപേക്ഷിച്ചു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഇന്ദിര ആശയെ ശകാരിക്കുകയും ഇതൊന്നും ഈ വീട്ടിൽ നടക്കില്ല എന്ന് താക്കീത് നൽകുകയും ചെയ്തു. അത് ഇഷ്ടപ്പെടാത്ത ആശ ഇന്ദിരയുടെ വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും അവൾക്ക് പോകാൻ മറ്റൊരിടമില്ല എന്ന് അറിയാവുന്നത് കൊണ്ട് പ്രൊഫസറുടെ സഹായം തേടി. കൃഷ്ണപിള്ള അവളെ YWCA ഹോസ്റ്റലിൽ താമസിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു . ഇന്ദിരയുടെ വീട്ടിൽ നിന്നും താൻ ഇറങ്ങേണ്ടി വന്നത് ശാരദ ഇന്ദിരയോട് പ്രൊഫസറെക്കുറിച്ചും ആശയെക്കുറിച്ചും എന്തൊക്കെയോ അരുതാത്തത് പറഞ്ഞത്കൊണ്ടാണ് എന്ന് ആശ പ്രൊഫസറോട് പരാതി പറഞ്ഞു. കൃഷ്ണപിള്ള അത് ശാരദയോട് ചോദിച്ചു. പിന്നീട് അത് വാക്ക് തർക്കമായി. കുട്ടികളുടെ മുന്നിൽ പ്രൊഫസർ ശാരദയെ തല്ലി. എന്നിട്ട് വീട് വീട്ടിറങ്ങി. കുട്ടികൾ തടഞ്ഞിട്ടും കേൾക്കാതെ കാറോടിച്ചു പോയി ഒരു ഹോട്ടലിൽ താമസം ആയി. എല്ലായ്പ്പോഴും, ആശ ഉണ്ണികൃഷ്ണനെ ഒഴിവാക്കുന്നത് ഒരു പതിവായി.അത് കാരണം അയാൾക്ക് ദുഖവും അപമാനവും തോന്നുന്നു. YWCA ഹോസ്റ്റലിൽ ആയിരിക്കുമ്പോൾ, അവൾ അവനെ കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് മേട്രൺ മുഖേന അറിയിച്ചപ്പോൾ അയാൾ അവളുടെ മുറിയിലേക്ക് കയറി. പ്രൊഫസറുമായുള്ള ബന്ധത്തെക്കുറിച്ച് അയാൾ അവളോട് ആവർത്തിച്ച് ചോദിക്കുന്നു, പക്ഷേ അവൾ അവനോട് വ്യക്തമായ മറുപടി നൽകുന്നില്ല. ആശയെയും അവളുടെ പക്വതയില്ലായ്മയെയും കുറിച്ച് ഉണ്ണികൃഷ്ണൻ ശാരദയോട് പറയുന്നു. വീട്ടിൽ ആഹാരം പോലും പാകം ചെയ്യാതെ സ്കൂളിൽ പോകാതെ കുട്ടികൾ വിശന്നു കിടക്കുമ്പോൾ ഇന്ദിര ഭക്ഷണവുമായി അവിടെ വന്ന് അവർക്ക് ആഹാരം നൽകുന്നു കൃഷ്ണപിള്ള തൻ്റെ വീട്ടിലേക്ക് ഫോൺ വിളിച്ച് കുട്ടികളോട് സംസാരിക്കുന്നു, പക്ഷേ ശാരദയോട് സംസാരിക്കുന്നില്ല കുടുംബത്തോടൊപ്പം ജീവിക്കണോ അതോ ആശയുടെ കൂടെ ജീവിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് പ്രൊഫസർ . അടുത്ത ദിവസം, കൃഷ്ണപിള്ള ആശയെ തൻ്റെ ഹോട്ടൽ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അവളുമായി അടുത്തിടപഴകാൻ ശ്രമിക്കുന്നു. അവൾക്ക് ഇതിൽ അസ്വസ്ഥത തോന്നുകയും പ്രൊഫസറുടെ കൈകളിൽ നിന്ന് അവളുടെ കൈകൾ വലിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു . ആ നിമിഷം ഉണ്ണികൃഷ്ണൻ അവിടെ എത്തി ആശയുമായി ഏറ്റുമുട്ടി, അവളെ ആവർത്തിച്ച് മർദിച്ചു, ഒടുവിൽ അവൾ പറഞ്ഞു. ഉണ്ണി ശാരദയൂമായി അടുത്തത് കൊണ്ടാണ് പ്രൊഫസറുമായി പ്രേമം അഭിനയിക്കാൻ തയ്യാറായതെന്ന കാര്യം വെളിപ്പെടുത്തുന്നു.. ഉണ്ണി, ശാരദയെ താൻ മരിച്ചു പോയ അമ്മയുടെ സ്ഥാനത്താണ് കണ്ടതെന്ന സത്യം ആശയോട് പറയുന്നു. അത് കേട്ട അവൾ പ്രൊഫസറുടെ മുന്നിൽ ഉണ്ണികൃഷ്ണനെ കെട്ടിപ്പിടിച്ചു, അവർ വീണ്ടും ഒന്നായി. പ്രൊഫസർ ആകെ തളർന്നു നാണക്കേട് കാരണം, പ്രൊഫസർ തൻ്റെ കാറിൽ കടൽത്തീരത്ത് പോയി അമിതമായി മദ്യപിക്കുന്നു. ഉണ്ണികൃഷ്ണൻ അത് കണ്ടു. കൃഷ്ണപിള്ളയെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരു ഹാംഗ് ഓവറിൽ നിന്ന് മുക്തി നേടിയ ശേഷം, പ്രൊഫസർ കൃഷ്ണപിള്ള സന്തോഷത്തോടെ ഭാര്യയോടും കുട്ടികളോടും ഒപ്പം ഒത്തുചേരുന്നു..
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
സംഗീത വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഗോപികേ നിൻ വിരൽവൃന്ദാവനസാരംഗ |
കാവാലം നാരായണപ്പണിക്കർ | ജോൺസൺ | എസ് ജാനകി |
2 |
കൂവരം കിളിക്കൂട് |
കാവാലം നാരായണപ്പണിക്കർ | ജോൺസൺ | കെ പി ബ്രഹ്മാനന്ദൻ, സുജാത മോഹൻ, പി വി ഷെറീൻ |
3 |
നിറ നിറക്കൂട്ടിൻ ചിത്രങ്ങൾ |
കാവാലം നാരായണപ്പണിക്കർ | ജോൺസൺ | കെ ജെ യേശുദാസ്, സുജാത മോഹൻ |
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജുകൾ, കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ, റിലീസ് തീയതി | |
Audio Cover Image | |
Singer |