നിറ നിറക്കൂട്ടിൻ ചിത്രങ്ങൾ

നിറ നിറക്കൂട്ടിൻ ചിത്രങ്ങൾ
ശബ്‌ദങ്ങൾ
അണിയറയ്‌ക്കുള്ളിൽ രൂപ‍ങ്ങൾ ഭാവങ്ങൾ
കളിയരങ്ങാകെ ഇതാ
ചലനമായ്
സ്വയം തേടും വേഷങ്ങൾ

(നിറ...)

പൂമഴ പെയ്യും നിൻ
കൺ‌കോണിൽ
പൂനുര തുള്ളും നിൻ പുഞ്ചിരിയിൽ
ശലഭങ്ങൾ
നടമാടുന്നൂ...
മദം കൊള്ളും മയിലാടുന്നൂ...
പ്രിയസഖീ ആലിംഗനം
തന്നാട്ടേ...

(നിറ...)

രാഗം രൂപം പൂണ്ടെന്നെത്തേടും
ദേവി നീയല്ലോ,
നീ സ്‌മൃതിലഹരി
നിധപമപ സരിഗരി സധ
പധസ ധസരി സരിഗ രിഗപ
ഇതളിളകി
കളമെഴുതുമൊരഴകിൽ
മിഴികൾ പൊഴിയും കനിവിൽ
നിധപമപ ഗരിസധ പധ
നിരുപമമാം
രതിസുഷമകൾ ദാഹം-
കൊണ്ടു ഞാൻ നിന്നിലെന്നെ മറന്നല്ലോ

(നിറ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nira nira koottin