പി ജയസിംഗ്

P Jayasingh

വർക്കല പറവൂർ സ്വദേശി. സംവിധായകൻ ഭരതന്റെ അസിസ്റ്റന്റായി ചലച്ചിത്രരംഗത്തെത്തിയ ജയസിംഗ് കലാസംവിധായകൻ, സഹസംവിധായകൻ, സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ആരവം, തകര, എന്റെ നീലാകാശം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, പെരുവഴിയമ്പലം, സന്ധ്യമയങ്ങും നേരം, കാറ്റത്തെ കിളിക്കൂട്‌, ഞാവൽപ്പഴം, ഈണം, കാതോട് കാതോരം, ആഗ്രഹം, ഒഴിവുകാലം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ജയസിംഗ് പ്രവർത്തിച്ചിട്ടുണ്ട്. 1985 ൽ സീൻ നമ്പർ -7 എന്ന ചിത്രത്തിലൂടെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന അവാർഡും അദ്ദേഹത്തെ തേടിയെത്തി. 1992 ൽ പുറത്തിറങ്ങിയ രഥചക്രം എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

ഭാര്യ അജിത കുമാരി, മക്കൾ: ജയലക്ഷ്മി, ജോജി ജയസിംഗ്