എം ആർ ഗോപകുമാർ

M R Gopakumar
Date of Birth: 
തിങ്കൾ, 24 September, 1951

മാത്താർ രാമകൃഷ്ണൻ നായർ ഗോപകുമാർ എന്ന എം.ആർ. ഗോപകുമാർ 1951 സെപ്റ്റംബർ 24 ആം തിയതി  തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ ജനിച്ചു. തിരുവട്ടാർ സ്കൂളിലെ അദ്ധ്യാപകനായിരുന്ന എൻ. രാമകൃഷ്ണൻ നായരും ബി. കമലാബായിയമ്മയുമാണ് മാതാപിതാക്കൾ.

തിരുവട്ടാർ എൽ പി സ്കൂൾ/തിരുവട്ടാർ ഹൈസ്കൂൾ/ മാർത്താണ്ഡം കൃസ്ത്യൻ കോളേജ്/ നാഗർകോവിൽ കുമാര സ്വാമി കോളേജ്/തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.

മാർ ഇവാനിയോസ് കോളേജ് പഠനകാലത്ത് കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റിയ അദ്ദേഹം വിദ്യാഭ്യാസത്തിനുശേഷം കേന്ദ്ര ഗവണ്മെന്റിനു കീഴിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ യിൽ ഓഡിറ്ററായി ജോലിയിൽ കയറി. പിന്നീട് അദ്ദേഹം പോസ്റ്റൽ അക്കൗണ്ട് ഡിപ്പാർട്ട്മെന്റിലേയ്ക്ക് മാറി. അവിടെ നിന്നും  2011 ൽ അസിസ്റ്റന്റ് അക്കൗണ്ട് ഓഫീസറായി  റിട്ടയർ ചെയ്തു.

1974 ൽ ജി ശങ്കരപ്പിള്ളയുടെ രക്ഷാപുരുഷൻ എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ട്  അഭിനയ ജീവിതത്തിന് തുടക്കമിട്ട അദ്ദേഹം  അമച്വർ നാടക കലാകാരൻമാരുടെ കൂട്ടായ്മയായ നാട്യഗൃഹത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു. 

പതിനഞ്ച് വർഷത്തോളം നാട്യഗൃഹവുമായി ബന്ധപ്പെട്ട് നിരവധി നാടകങ്ങളിൽ അഭിനയിച്ച അദ്ദേഹം 1986 ൽ ദൂരദർശൻ ആദ്യമായി
സംപ്രേക്ഷണം ചെയ്ത കുഞ്ഞയ്യപ്പൻ ടെലിസീരിയലിൽ അഭിനയിച്ചു. തുടർന്ന് ദൂരദർശൻ സീരിയലായ മണ്ടൻ കുഞ്ചുവിലും അഭിനയിച്ചു.

1989 ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധനം ചെയ്ത മതിലുകളിലൂടെ ചലച്ചിത്ര ലോകത്തിലെത്തിയ ഇദ്ദേഹം 1993 ൽ അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ എന്ന ചിത്രത്തിൽ അവതരിപ്പിച്ച തൊമ്മി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായി.

1993 ൽ വിധേയനിലെ അഭിനയത്തിന് കേരള സംസ്ഥാന സർക്കാരിന്റെ സ്പെഷൽ ജൂറി അവാർഡും/1999 ൽ ഗോപാലൻ നായരുടെ താടി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡും ഗോപകുമാറിന് ലഭിച്ചു.

അറുപതിലധികം ചിത്രങ്ങളിലും   അൻപതോളം ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തിന് ടെലിവിഷൻ മേഖലയിൽ നിന്ന് മൂന്ന് തവണ നല്ല നടനായും രണ്ട് തവണ സഹനടനായും തിരഞ്ഞെടുത്തിട്ടുണ്ട്. 

എൽ. ഇന്ദിരാ ദേവിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ /സൗമ്യ ഐ.ജി/ ശ്രീജിത്ത് ഐ.ജി എന്നിവർ മക്കളുമാണ്.

അവാർഡുകൾ- 

1993: Special Jury Award for Acting – Vidheyan
1999: Second Best Actor – Gopalan Nairude Thaadi

Kerala State Television Awards

1994: Best Actor – Koodaaram
1998: Best Actor – Pattolapponnu
1999: Best Actor – Pulari, Baalyakaala Smaranakal
2004: Best Supporting Actor – Fiction
2008: Second Best Actor – Aranaazhika Neram