ബ്ലെസ്സി
തിരുവല്ലയിൽ 1963 സെപ്തംബർ മുപ്പത്തിയൊന്നിന് ബെന്നി തോമസിന്റേയും അമ്മിണി തോമസിന്റേയും മകനായി ജനിച്ചു. തിരുവല്ലയിലായിരുന്നു വിദ്യാഭ്യാസ കാലഘട്ടം പിന്നിട്ടത്. സുവോളജിയിൽ ബിരുദധാരിയാണ്. പത്മരാജശിഷ്യൻ എന്നറിയപ്പെടുന്ന ഇദ്ദേഹം പത്മരാജനു പുറമേ, ഭരതൻ, വേണു നാഗവള്ളി, സുന്ദർദാസ്, ലോഹിതദാസ് ഐവി ശശി, രാജീവ് അഞ്ചൽ, ജയരാജ് തുടങ്ങിയവരോടൊപ്പവും സഹസംവിധായകനായി പ്രവർത്തിച്ചു.
കേരള സംസ്ഥന അവാർഡുകൾ മൂന്നെണ്ണം നേടിയ കാഴ്ച എന്ന സിനിമയുമായിട്ടായിരുന്നു ഒരു സംവിധായകൻ എന്ന നിലയിൽ മലയാളത്തിൽ ബ്ലെസ്സിയുടെ അരങ്ങേറ്റം. ഗുജറാത്ത് ഭൂകമ്പത്തിന്റെ ശേഷിപ്പുകളിലൊന്നായ ഒരു ബാലൻ കേരളത്തിലെ ഒരു നാട്ടിൻപുറത്തെത്തുന്നതും നായകകഥാപാത്രത്തിന്റെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാവുന്നതും, മനുഷ്യന്റെ കാരുണ്യമില്ലായ്മയും ഒക്കെ വിഷയീഭവിക്കുന്ന ഈ ചലച്ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടി. അൽഷെമേഴ്സ് രോഗം ബാധിച്ച ഒരു സെക്രട്ട്രിയേറ്റ് ഉദ്യോഗസ്ഥന്റെ കുടുംബകഥ പറഞ്ഞ തന്മാത്രയായിരുന്നു രണ്ടാം ചിത്രം. ഈ ചിത്രത്തിന്റെ തിരക്കഥയ്ക്കും സംവിധാനത്തിനും സംസ്ഥന പുരസ്കാരങ്ങൾ ബ്ലെസ്സിയെത്തേടിയെത്തി. പളുങ്ക്, കൽക്കട്ടാന്യൂസ്, ഭ്രമരം, പ്രണയം ഇങ്ങനെ നീളുന്നു ബ്ലെസ്സിയുടെ ചലചിത്ര സപര്യ.
ഭാര്യ: മിനി. മക്കൾ: ആദിത്, അഖിൽ.
സംവിധാനം ചെയ്ത സിനിമകൾ
കഥ
തിരക്കഥ എഴുതിയ സിനിമകൾ
സംഭാഷണം എഴുതിയ സിനിമകൾ
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സൂത്രധാരൻ | എ കെ ലോഹിതദാസ് | 2001 |
അരയന്നങ്ങളുടെ വീട് | എ കെ ലോഹിതദാസ് | 2000 |
ഓർമ്മച്ചെപ്പ് | എ കെ ലോഹിതദാസ് | 1998 |
കുടമാറ്റം | സുന്ദർദാസ് | 1997 |
ഞാൻ കോടീശ്വരൻ | ജോസ് തോമസ് | 1994 |
ജോണി വാക്കർ | ജയരാജ് | 1992 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഫോർ ദി പീപ്പിൾ | ജയരാജ് | 2004 |
ജോക്കർ | എ കെ ലോഹിതദാസ് | 2000 |
താലോലം | ജയരാജ് | 1998 |
സല്ലാപം | സുന്ദർദാസ് | 1996 |
അഗ്നിദേവൻ | വേണു നാഗവള്ളി | 1995 |
ആയിരപ്പറ | വേണു നാഗവള്ളി | 1993 |
കളിപ്പാട്ടം | വേണു നാഗവള്ളി | 1993 |
കിഴക്കുണരും പക്ഷി | വേണു നാഗവള്ളി | 1991 |
വിദ്യാരംഭം | ജയരാജ് | 1990 |
മൂന്നാംപക്കം | പി പത്മരാജൻ | 1988 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വർണ്ണപ്പകിട്ട് | ഐ വി ശശി | 1997 |
കുടുംബസമേതം | ജയരാജ് | 1992 |
ഏയ് ഓട്ടോ | വേണു നാഗവള്ളി | 1990 |
ഇന്നലെ | പി പത്മരാജൻ | 1990 |
സീസൺ | പി പത്മരാജൻ | 1989 |
അപരൻ | പി പത്മരാജൻ | 1988 |
സ്വർഗ്ഗം | ഉണ്ണി ആറന്മുള | 1987 |
തൂവാനത്തുമ്പികൾ | പി പത്മരാജൻ | 1987 |
നൊമ്പരത്തിപ്പൂവ് | പി പത്മരാജൻ | 1987 |
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ | പി പത്മരാജൻ | 1986 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ബെസ്റ്റ് ആക്റ്റർ | മാർട്ടിൻ പ്രക്കാട്ട് | 2010 |
Edit History of ബ്ലെസ്സി
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
3 Sep 2024 - 18:00 | Santhoshkumar K | ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി. |
25 Feb 2022 - 18:05 | Achinthya | |
25 Feb 2022 - 18:04 | Achinthya | |
15 Jan 2021 - 19:49 | admin | Comments opened |
17 Jan 2018 - 11:09 | Neeli | photo, fb link |
2 Apr 2015 - 10:10 | Neeli | |
31 Mar 2015 - 14:31 | Dileep Viswanathan | |
29 Sep 2014 - 14:41 | Monsoon.Autumn | |
17 Feb 2012 - 10:57 | Baiju T | |
17 Feb 2012 - 10:54 | Baiju T | Added Profile and image. |
- 1 of 2
- അടുത്തതു് ›